"അഗ്നി സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: zh-yue:防火 |
|||
വരി 1:
{{prettyurl|Fire protection}}
[[ചിത്രം:FirePhotography.jpg|thumb|275px|ഒരു കെട്ടിടത്തിനുണ്ടായ അഗ്നിബാധ - അഗ്നിശമനം നടത്തുന്നു]]
അനിയന്ത്രിതമായി തീ പടർന്ന്, മനുഷ്യനോ ജീവികൾക്കോ ആരോഗ്യഹാനിയോ, ജീവഹാനിയോ, വസ്തുനഷ്ടമോ, പ്രകൃതിനാശമോ സംഭവിക്കുന്ന സ്ഥിതിവിശേഷത്തെയാണ്, '''അഗ്നിബാധ''' ( Conflagration ) എന്നു പറയുന്നത്. അതിൽ നിന്നും സുരക്ഷ നേടുകയോ, അഗ്നിബാധയെ ഇല്ലാതാക്കുകയോ ചെയ്യുന്നതാണ് '''അഗ്നി സുരക്ഷ''' എന്നു പറയുന്നത്. അഗ്നിബാധ, മനഃപൂർവ്വമല്ലാത്ത അപകടങ്ങൾ കൊണ്ടോ (Accidental) , കൊള്ളിവയ്പ്പുകൊണ്ടോ ( Arson), പ്രകൃതിക്ഷോഭം ( Natural Disaster) കൊണ്ടോ സംഭവിക്കാം.
== ലക്ഷ്യം ==
ആധുനിക കാലത്ത്, ജ്വലനക്ഷമമായ ഇന്ധനങ്ങൾ, തീപിടിക്കുന്ന മറ്റു വസ്തുക്കൾ തുടങ്ങിയവയുടെ ഉപയോഗം നിത്യജീവിതത്തിൽ ഒഴിവാക്കാവില്ല. വീടുകളിലും വ്യവസായ-വാണിജ്യശാലകളിലും അഗ്നിബാധക്കുള്ള സാധ്യതകൾ മുൻകാലങ്ങളേക്കാൾ വർദ്ധിച്ചു വന്നിട്ടുണ്ട്. അതുകൊണ്ട്, അഗ്നിബാധ തടയുന്നതിനും അതുകൊണ്ടുണ്ടാവുന്ന ദുരന്താഘാതങ്ങൾ കുറക്കുന്നതിനും മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമായി തീർന്നിരിക്കുന്നു. അഗ്നിബാധയുടെ അടിസ്ഥാനസ്വഭാവസവിശേഷതകളേക്കുറിച്ചും നിവാരണമാർഗ്ഗങ്ങളേക്കുറിച്ചുമാണ് ഈ താഴെ പ്രതിപാദിച്ചിരിക്കുനന്നു.
കൂടാതെ, നശീകരണം (Vandalism), ഭീകരവാദം (Terrorism) അല്ലെങ്കിൽ അഗ്നിഭ്രമം (Pyromania) പോലെ മാനസികാസ്വാസ്ഥ്യമുള്ളവരുടെ പ്രവൃത്തികൾ കൊണ്ടും പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും അഗ്നിബാധയുണ്ടാവാറുണ്ട്.
അഗ്നിബാധയുടെ അടിസ്ഥാനസ്വഭാവസവിശേഷതകളേക്കുറിച്ചും നിവാരണമാർഗ്ഗങ്ങളേക്കുറിച്ചുമാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
== അഗ്നി ==
{{main|അഗ്നി}}
മതിയായ താപനിലകളിൽ, ജ്വലനശേഷിയുള്ള വസ്തുക്കളും ([[ഇന്ധനം]]) [[ഓക്സിജൻ|ഓക്സിജനും]] തമ്മിൽ, ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന ഒരു രാസപ്രവർത്തനമാണ് അഗ്നി (Fire) എന്നു പറയാം. ഈ രാസപ്രവർത്തനങ്ങളിൽ, [[താപം|താപ]]-[[പ്രകാശം|പ്രകാശോർജങ്ങൾ]] പുറത്തുവിടുന്ന വാതകമാണ് '''അഗ്നിജ്വാല''' അഥവാ '''തീ'''. ഇന്ധനസ്വഭാവം അനുസരിച്ചും അതിലെ മാലിന്യങ്ങൾക്കനുസരിച്ചും അഗ്നിജ്വാലയുടെ വർണവും തീവ്രതയും വ്യത്യാസപ്പെടുന്നു. ഇന്ധനം ജ്വലിച്ച് അഗ്നിയുണ്ടാവുന്നതിന് ഓൿസിജന്റെ സാമീപ്യവും ആവശ്യത്തിനു [[താപം|ചൂടും]], ആവശ്യമാണ്. ഇന്ധനം ജ്വലിക്കുമ്പോൾ, അത് കൂടുതൽ താപം പുറത്തുവിടുന്നു. അതുകൊണ്ട് ജ്വലനം ഒരു [[താപോത്സർജകരാസപ്രവർത്തനം]] (Exothermic Reaction) ആണ്.
== അഗ്നിത്രികോണം ==
[[ചിത്രം:Fire triangle.svg|thumb|200px|right|അഗ്നിത്രികോണം]]
ജ്വലനം ആരംഭിക്കുവാനും നിലനിലക്കുവാനും ഇന്ധനം, ചൂട്, ഓക്സിജൻ എന്നീ ഘടകങ്ങൾ ആവശ്യമാണ്. ഇവ ഒരു ത്രികോണത്തിന്റെ ഭുജങ്ങളായി ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇതാണ് അഗ്നിത്രികോണം (Fire Triangle). ഈ ഘടകങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഘടകം (ചൂട്, ഇന്ധനം അല്ലെങ്കിൽ ഓക്സിജൻ) ഇല്ലെങ്കിൽ അവിടെ ജ്വലനം ആരംഭിക്കുകയില്ല. [[അഗ്നിപ്രതിരോധം|അഗ്നി പ്രതിരോധ മാർഗ്ഗങ്ങളിൽ]] (Fire Protection) ഈ ഘടകങ്ങൾ പരസ്പരസമ്പർക്കമില്ലാതെ സൂക്ഷിക്കുകയാണു ചെയ്യുന്നത്. കൂടാതെ, അഗ്നിബാധയുണ്ടാവുമ്പോൾ, ഈ ഘടകങ്ങൾ തമ്മിൽ വേർപെടുത്തുകയാണ് പ്രധാന അഗ്നിശമന (Fire Extinguishing) തന്ത്രം.
== അഗ്നി തരംതിരിച്ച് ==
അഗ്നിബാധയിൽ ഏതു തരം ഇന്ധനമാണ് ജ്വലിക്കുന്നത് എന്നതാശ്രയിച്ച്, അഗ്നിയെ പ്രധാനമായും A-ക്ലാസ് , B-ക്ലാസ്, C-ക്ലാസ്, D-ക്ലാസ്, E-ക്ലാസ് എന്നിങ്ങനെ അഞ്ചുതരമായി വകതിരിച്ചിട്ടുണ്ട്. അവ ഏതുതരം അഗ്നിബാധയാണ് എന്നതനുസരിച്ച്, വ്യത്യസ്ത അഗ്നിശമനരീതികൾ അവലംബിക്കുന്നു.
=== A- ക്ലാസ് അഗ്നി ===
[[ചിത്രം:Water Cooling.JPG|thumb|150px|തണുപ്പിച്ചുകോണ്ടുള്ള അഗ്നിശമനം(Cooling)]]
[[ചിത്രം:Water Spray.JPG|thumb|150px|ജലം ഉപയോഗ്ഗിച്ചുള്ള അഗ്നിശമനം(Spraying)]]
[[ചിത്രം:CO2 Extinguisher.JPG|thumb|150px|CO<sub>2</sub> ഉപയോഗിച്ചുള്ള അഗ്നിശമനം]]
[[തടി]], [[കടലാസ്]], [[തുണി]] തുടങ്ങിയ [[ഖരവസ്തു]]ക്കൾ ജ്വലിക്കുന്നതാണ് A- ക്ലാസ് അഗ്നി.
അഗ്നിശമനമാർഗം: ഇത്തരം അഗ്നി കെടുത്തുവാൻ വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്. തണുപ്പിക്കൽ (Cooling) ഈ എന്നാണ് രീതിയെ വിളിക്കുന്നത്. എന്നാൽ, അഗ്നിയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ, ഇന്ധനം തണുക്കുന്നതു കൂടതെ, വായുവുമായുള്ള സമ്പർക്കമില്ലാതെ യാവുകയും ചെയ്യുന്നുണ്ട്. അഗ്നിശമനത്തിനുപയോഗിക്കുന്ന കുഴലിൽ വെള്ളം രണ്ടുതരത്തിൽ ചീറ്റുന്നതിന് സംവിധാനമുണ്ട് : ദൂരെനിന്നും ശക്തിയായി ചീറ്റുന്നതിനും, വെള്ളം വിതറിത്തെറിപ്പിക്കുന്നതിനും (spraying). [[കാർബൺ ഡൈ ഓക്സൈഡ്]] (CO<sub>2</sub>) ഉപയോഗിച്ചുള്ള അഗ്നിശമനികളും ക്ലാസ് A അഗ്നിശമനത്തിന് ഉപയോഗിക്കുന്നു.
=== B- ക്ലാസ് അഗ്നി ===
[[പെട്രോൾ|പെട്രോളിയം ഉല്പന്നങ്ങൾ]], [[എണ്ണ]] തുടങ്ങിയ [[ദ്രാവകങ്ങൾ]] ജ്വലിക്കുന്നതാണ് B-ക്ലാസ് അഗ്നി.
അഗ്നിശമനമാർഗം: രാസികമായോ യാന്ത്രികമായോ സൃഷ്ടിക്കുന്ന പത (Chemical Foam or Mechanical Foam) ഉപയോഗിച്ച് അഗ്നിയെ പുതപ്പിച്ച് (Blanketing), വായുവുമായുള്ള സമ്പർക്കം ഇല്ലാതെയാക്കുകയാണ് (Smothering) അഗ്നിശമന രീതി.
=== C- ക്ലാസ് അഗ്നി ===
[[ദ്രവീകൃതപ്രകൃതിവാതം]] (LPG - Liquified Petroleum Gas), മീതേൻ (Methane) തിടങ്ങിയ [[വാതകങ്ങൾ]] ജ്വലിക്കുന്നതാണ് C- ക്ലാസ് അഗ്നി.
അഗ്നിശമനമാർഗം:കാർബൺ ഡൈ ഓക്സൈഡ്, ശുഷ്കമായ രാസപ്പൊടി (DCP - Dry Chemical Powder) തുടങ്ങിയവ ഉപയോഗിച്ച് അഗ്നിയുടെ ശ്വസനം തടയുക (Smothering) എന്നതാണ് സാധാരണ രീതി.
=== D- ക്ലാസ് അഗ്നി ===
[[അലൂമിനിയം]], [[സിങ്ക്]], [[മഗ്നീഷ്യം]], [[പൊട്ടാസ്യം]] തുടങ്ങിയ [[ലോഹം|ലോഹങ്ങൾ]] ജ്വലിക്കുന്നതാണ് D- ക്ലാസ് അഗ്നി.
അഗ്നിശമനമാർഗ്ഗം: കാർബൺ ഡൈ ഓക്സൈഡ്, ഉണങ്ങിയ രാസപ്പൊടി (DCP - Dry Chemical Powder) തുടങ്ങിയവ ഉപയോഗിച്ച് അഗ്നിയുടെ ശ്വസനം തടയുക (Smothering) എന്നതാണ് സാധാരണ രീതി.
=== E- ക്ലാസ് അഗ്നി ===
[[വൈദ്യുതോപകരണങ്ങൾ]]ക്ക് അല്ലെങ്കിൽ അതിൽ നിന്നുണ്ടാകുന്ന അഗ്നിബാധയെ D- ക്ലാസ് അഗ്നിബാധ എന്ന് പറയുന്നു.
അഗ്നിശമനമാർഗ്ഗം: ഇത്തര അഗ്നിബാധകളിൽ സാധാരണ ശുഷ്കമായ രാസപ്പൊടി അല്ലെങ്കിൽ [[ഹാലോൺ]] മുതലായ ഉദാസീനവാതകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അഗ്നിയുടെ ശ്വസനം തടയുകയാണു ചെയ്യുന്നത്.
{{stub}}
[[ar:وقاية من الحريق]]
[[de:Brandschutz]]
[[en:Fire protection]]
[[es:Protección contra incendios]]
[[fa:مقابله با آتش]]
[[pl:Ochrona przeciwpożarowa]]
[[ru:Методы противопожарной защиты]]
[[sv:Brandskydd]]
[[ta:தீத்தடுப்பு]]
[[zh-yue:防火]]
|