"നാഹുമിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==ഉള്ളടക്കം==
===ദൈവപ്രതാപം===
മൂന്നദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യപകുതി, പ്രതാപപൂർവമുള്ള ദൈവപ്രതികാരത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കുന്ന മുദ്രാലങ്കാരത്തിലുള്ള(acrostic) കവിതയാണ്.<ref name = "cam"/>{{സൂചിക|൨}} ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് പ്രവാചകൻ നിനവേയുടെ നേതാക്കന്മാരെ അവരുടെ അഹങ്കരത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ദൈവത്തിൽ നിന്നുള്ള ഇസ്രായേലിന്റെ സദ്വാർത്തയെക്കുറിച്ച് പറയുകയും ചെയ്യുന്നു.
 
{{Cquote|അവൻ ചുഴലിക്കാറ്റിലും കൊടുങ്കാട്ടിലും സഞ്ചരിക്കുന്നു. അവന്റെ പാദങ്ങൾ ഉതിർക്കുന്ന ധൂളിയാണ് മേഘങ്ങൾ. അവൻ സമുദ്രത്തെ ശാസിക്കുകയും അതിനെ വറ്റിക്കുകയും ചെയ്യുന്നു. അവൻ നദികളെല്ലാം ഉണക്കുന്നു.....അവന്റെ മുൻപിൽ പർവ്വതങ്ങൾ കിടിലം കൊള്ളുന്നു. മലകൾ ഇളകുന്നു....അവന്റെ ക്രോധത്തിന്റെ ചൂട് ആർക്കു സഹിക്കാൻ കഴിയും. അഗ്നിപോലെ അവന്റെ ക്രോധം ചൊരിയപ്പെടുന്നു. അവൻ പാറകൾ പിളർക്കുന്നു.<ref>നാഹുമിന്റെ പുസ്തകം 1:3-7</ref>
 
ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് പ്രവാചകൻ നിനവേയുടെ നേതാക്കന്മാരെ അവരുടെ അഹങ്കരത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ദൈവത്തിൽ നിന്നുള്ള ഇസ്രായേലിന്റെ സദ്വാർത്തയെക്കുറിച്ച് പറയുകയും ചെയ്യുന്നു.
 
===നിനവേയുടെ പതനം===
നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും. "കൊട്ടാരം പരിഭ്രാന്തിയിലായിരിക്കുന്നു. രാജ്ഞിയെ നഗ്നയാക്കി കൊണ്ടുപോയിരിക്കുന്നു. അവളുടെ തോഴിമാർ പ്രാവുകളെപ്പോലെ തേങ്ങിക്കരയുകയും മാറത്തടിക്കുകയും ചെയ്യുന്നു."<ref>നാഹുമിന്റെ പുസ്തകം 2:6-7</ref> എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ പ്രതാപത്തിന്റെ അനുസ്മരണവുമുണ്ട്. "എവിടെ സിംഹങ്ങളുടെ ഗുഹ, ബാലസിംഹങ്ങളുടെ ഗുഹ? അവിടേക്കാണ് സിംഹം തന്റെ ഇരയെ കൊണ്ടുവന്നിരുന്നത്. അവിടെയാണ് സിംഹക്കുട്ടികൾ നിർബ്ബാധം വിഹരിച്ചിരുന്നത്. സിംഹം തന്റെ കുട്ടികൾക്കുവേണ്ടി വേണ്ടുവോളം ഇരയെ കടിച്ചുകീറിയിരുന്നു."<ref>നാഹുമിന്റെ പുസ്തകം 2:11-12</ref>
"https://ml.wikipedia.org/wiki/നാഹുമിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്