"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
== സാംസ്കാരികപ്രവർത്തനം ==
ആദ്യ കാലത്ത് പൊതുപ്രവർത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയൻ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സഹയാത്രകനായിരുന്നു{{തെളിവ്}}. തുടർന്ന് ഔദ്യോഗിക ചുമതലകൾ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവർത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. [[സി. പി. ഐ. എം]] ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനത്തിനു മുൻപ് ആ പാർട്ടിയിൽ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ {{തെളിവ്}}പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം {{തെളിവ്}}ഒരു പാർട്ടി അംഗമല്ല എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും{{തെളിവ്}}, [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ൻറെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി തുടർന്നു. സമ്മേളനാന്തരം അദ്ദേഹം [[ദേശാഭിമാനി|ദേശാഭിമാനിയുടെ]] വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിൻറെ പ്രവർത്തനത്തിലെ മൂന്നാം പർവ്വത്തിലേക്ക് കടക്കുകയും ചെയ്തു.
ആദ്യം കേവലം ഔദ്യോഗിക ചുമതലകൾ മാത്രം നിറവേറ്റിയിരുന്ന അദ്ദേഹം സാംസ്കാരിക പ്രവർത്തന രംഗത്ത് അപ്രസക്തനായിരുന്നു. പിന്നീട് ഇടതു സഹയാത്രികനായതോടെ അദ്ദേഹത്തിൻറെ ചിന്തകൾ ഉറക്കെയാവുകയും അതുകണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒടുവിൽ സി. പി. ഐ.എം. നുള്ളിലെ വിഭാഗീയതയിൽ ഒരു പക്ഷത്ത് ചേരുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു{{തെളിവ്}}
 
"https://ml.wikipedia.org/wiki/എം.എൻ._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്