"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) മണർകാട് പള്ളി എന്ന താൾ സൃഷ്ടിച്ചിരിക്കുന്നു. |
Johnchacks (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1:
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ മണർകാടുള്ള '''സെന്റ്.മേരീസ് കത്തീഡ്രൽ''' (വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ) അഥവാ '''മണർകാട് പള്ളി'''. സെപ്തംബെർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന [[എട്ടുനോമ്പു]] ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസ്
മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ.ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന
==കൽക്കുരിശും പള്ളിക്കുളങ്ങളും==
മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു.പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് കുളങ്ങൾ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു.ഈ കുളങ്ങളിൽ കുളിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്.
==അവലംബം==
|