"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|N. Prabhakaran}}
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[കവിയും]],[[നോവൽ|നോവലിസ്റ്റുമാണ്]] '''എൻ. പ്രഭാകരൻ'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പു]] നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ''ഒറ്റയാന്റെ പാപ്പാൻ'' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിങ്ങനെ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പഴയങ്ങാടി]]ക്കടുത്ത് പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] [[വി.ഐ.സുബ്രഹ്മണ്യം|‍ വി.ഐ.സുബ്രഹ്മണ്യത്തിൻ]] കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. [[കേരള സർക്കാർ]] സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ കോളേജിൽ]] അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.
വരി 17:
* എൻ.പ്രഭാകരന്റെ കഥകൾ
* ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
* അദൃശ്യവനങ്ങൾ
 
==പുരസ്കാരങ്ങൾ==
Line 23 ⟶ 24:
*1988-ൽ ചെറുകാട് അവാർഡ് ലഭിച്ചു
*1988-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
*1994-ൽ പിഗ്മാൻ എന്ന കഥക്ക് മികച്ച കഥയ്ക്കുള്ള 'കഥ' പുരസ്കാരം നേടി
*1995-ൽ പാട്യം ഗോപാലൻ സ്മാരക അവാർഡ്
*1996-ൽ മികച്ച കഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാർഡ് നേടി<ref>ജീവചരിത്രക്കുറിപ്പ്, ജനകഥ(2008) , എൻ പ്രഭാകരൻ, ഡി .സി ബുക്സ് കോട്ടയം</ref>
* 2000 ത്തിൽ വി കെ ഉണ്ണികൃഷ്ണൻ സ്മാരക അവാർഡ്
* 2005-ൽ ഇ എം എസ് സ്മാരകട്രസ്റ്റിന്റെ ( മുന്നാട്) പ്രഥമ ഇ എം എസ് പുരസ്കാരം ലഭിച്ചു
* 2007-ൽ യു. പി. ജയരാജ് അവാർഡ്
* 2008-ൽ മേലൂർ ദാമോദരൻ പുരസ്കാരം
* 2009-ൽ പ്രഥമ ബഷീർ സാഹിത്യ അവാർഡ്
 
[http://ittittippullu.blogspot.com/ എൻ പ്രഭാകരന്റെ ബ്ലോഗ്]
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്