"സങ്കീർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
[[ചിത്രം:Proverb scroll.PNG|thumb|200px|left|എബ്രായ ഭാഷയിലുള്ള സങ്കീർത്തനച്ചുരുൾ]]
[[തനക്ക്|എബ്രായ ബൈബിളിലേയും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടെ]] [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''സങ്കീർത്തനങ്ങൾ'''. യഹൂദധാർമ്മികതയുടെ സമൃദ്ധിയേയും വൈവിദ്ധ്യത്തേയും പ്രതിനിധാനം ചെയ്യുന്ന 150 വിശുദ്ധഗീതങ്ങളുടെ ശേഖരമാണിത്.<ref name ="Harris Ps">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985. "Psalms" p. 161-164</ref> സമാഹാരത്തിന്റെ 'തെഹില്ലിം' (תְהִלִּים) എന്ന എബ്രായ നാമത്തിന് സ്തുതികൾ, പുകഴ്ചകൾ എന്നൊക്കെയാണർത്ഥം. യഹൂദവിശുദ്ധഗ്രന്ഥങ്ങളുടെ പുരാതന [[ഗ്രീക്ക്|ഗ്രീക്കു]] പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിൽ]] ഇതിനു 'സാമോയി' (Psalmoi) എന്നാണു പേര്. തന്തികളുള്ള വീണ, തമ്പുരു മുതലായ സംഗീതോപകരണങ്ങളിൽ പാടുന്ന പാട്ട് എന്നായിരുന്നു ഈ പേരിന്റെ മൂലാർത്ഥം. സമാഹാരത്തിനു പൊതുവായുള്ള ഈ പേരിനു പുറമേ, പല സങ്കീർത്തനങ്ങളുടേയും ശീർഷകഭാഗത്ത് സംഗീതസംബന്ധിയായ സൂചനകളും നിർദ്ദേശങ്ങളും, ആദിമ വിശ്വാസി സമൂഹങ്ങൾക്കു പരിചിതമായിരുന്നിരിക്കാവുന്ന രാഗങ്ങളും ചേർത്തിരിക്കുന്നതു കാണാം .


ഈ ഗാനങ്ങളിൽ ചിലത് കൃതജ്ഞതാസ്തോത്രങ്ങൾ(30-ആം സങ്കീർത്തനം), സ്തുതിഗീതങ്ങൾ(117-ആം സങ്കീർത്തനം), കിരീടധാരണം, [[വിവാഹം]] തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജഗീതങ്ങൾ എന്നീ വകുപ്പുകളിൽ പെടുത്താം. ചില സങ്കീർത്തനങ്ങൾ പ്രാർത്ഥനകളാണെന്ന സൂചന അവയുടെ പാഠത്തിൽ തന്നെയുണ്ട്: ഉദാഹരണമായി 72-ആം സങ്കീർത്തനം തീരുന്നത് "ജെസ്സേയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥന ഇവിടെ സമാപിക്കുന്നു" എന്നാണ്. എന്നാൽ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും, സങ്കീർത്തങ്ങളിലെ ഏറ്റവും വലിയ വിഭാഗം, [[ദൈവം|ദൈവത്തോടുള്ള]] പരാതികളും യാചനകളും അടങ്ങിയ വിലാപഗീതങ്ങളാണ് (laments). പല സങ്കീർത്തനങ്ങളും യഹൂദനിയത്തെ പരാമർശിക്കുന്നതിനാൽ(ഉദാ: സങ്കീർത്തനങ്ങൾ 1, 119), ഈ സമാഹാരത്തിന് പ്രബോധനപരമായ ലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം.
 
 
"https://ml.wikipedia.org/wiki/സങ്കീർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്