"എസ്രായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായ ബൈബിളിലേയും]] [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടെ]] [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''എസ്രായുടെ പുസ്തകം'''. ഇതിന്റെ ആദിരൂപം, തുടർന്നു വരുന്ന നെഹമിയായുടെ പുസ്തകവുമായി ചേർന്ന് എസ്രാ-നെഹമിയാ എന്ന പുസ്തകത്തിന്റെ ഭാഗമായിരുന്നു. ഈ ഇരട്ടഗ്രന്ഥം വേർതിരിക്കപ്പെട്ടത് ക്രിസ്തുവർഷത്തിലെ ആദ്യനൂറ്റാണ്ടുകളിലെന്നോ ആണ്.<ref name="books.google.com.au">[http://books.google.com.au/books?id=IfxMeDl6BZgC&dq=The+books+of+Ezra+and+Nehemiah+Fensham&printsec=frontcover&source=bn&hl=en&ei=6sqOTJSYD8mecZbBvK8M&sa=X&oi=book_result&ct=result&resnum=4&ved=0CCEQ6AEwAw#v=onepage&q&f=false Fensham, F. Charles, "The books of Ezra and Nehemiah" (Eerdmans, 1982)] p.1</ref> [[ബാബിലോണിയ|ബാബിലോണിലെ]] പ്രവാസത്തിനൊടുവിൽ [[യെരുശലേം|യെരുശലേമിലേക്കുള്ള]] [[യഹൂദർ|യഹൂദരുടെ]] മടക്കമാണ് ഈ കൃതിയുടെ വിഷയം. അതിലെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ കാണാനാകും. [[പേർഷ്യ|പേർഷ്യൻ]] രാജാവായ [[സൈറസ്|സൈറസിന്റെ]] വാഴ്ചയുടെ ആദ്യവർഷമായ ക്രി.മു. 538-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ [[യെരുശലേം|യെരുശലേമിലേക്കുള്ള]] മടക്കവും [[ദാരിയസ് ഒന്നാമൻ|ഒന്നാം ദാരിയസ് രാജാവിന്റെ]] വാഴ്ചയുടെ ആറാം വർഷമായ ക്രി.മു. 515-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും സമർപ്പണവുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം, ജനനേതാവായ എസ്രാ [[യെരുശലേം|യെരുശലേമിൽ]] മടങ്ങിയെത്തുന്നതും യഹൂദവംശത്തെ യഹൂദേതരരുമായുള്ള വിവാഹം മൂലമുണ്ടായ "പാപ"-ത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.
 
 
"https://ml.wikipedia.org/wiki/എസ്രായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്