"ന്യായാധിപന്മാരുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായബൈബിളിലേയും]] ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''ന്യായാധിപന്മാരുടെ പുസ്തകം'''. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത [[ഈജിപ്ത്|ഈജിപ്തിനിൽ]] നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. കഥയിൽ പരാമർശിക്കപ്പെടുന്ന രക്ഷകരായ "ന്യായാധിപന്മാർ" വെവ്വേറേ ഗോത്രങ്ങൾക്കു നേതൃത്വം വഹിച്ചവരാണ് എന്നാണ് കരുതേണ്ടതെങ്കിലും മുഴുവൻ ഇസ്രായേലിനേയും പശ്ചാത്തലമാക്കിയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരുകൂട്ടം പുരാതന ഗോത്രവീരന്മാരുടേയും അവരുടെ കാലത്തിന്റേയും കഥയാണ് ഈ രചനയിൽ ഉള്ളതെന്നു പറയാം. വിവിധഗ്രന്ഥത്തിലെ വീരനായകന്മാരായ ന്യായധിപന്മാർക്കിടയിലെ പിതുടർച്ചാക്രമം നിശ്ചയിക്കുക സാദ്ധ്യമല്ല. ഗ്രന്ഥത്തിലെ സമയരേഖ, സംശോധകന്മാർ കൃത്രിമമായി നിർമ്മിച്ചതാണെന്നേ കരുതാനൊക്കൂ. മൊത്തം ന്യായാധിപന്മാരുടെ സംഖ്യ, ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണമായ 12 തന്നെയാണെന്നുള്ളതും സംശോധകന്മാരുടെ ഇടപെടലിന്റെ ഫലമായിരിക്കാം.<ref>ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 397-99)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ന്യായാധിപന്മാരുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്