"തനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
എബ്രായബൈബിളിലെ ഗ്രന്ഥങ്ങളുടെ അംഗീകൃതസംഹിതയെ സൂചിപ്പിക്കാൻ യഹൂദർ ഉപയോഗിക്കുന്ന പേരാണ് '''തനക്ക്'''. "[[മസോറട്ടിക് പാഠം]]", "മിക്രാ" എന്നീ പേരുകളിലും അതറിയപ്പെടുന്നു. തനക്ക് എന്ന ചുരുക്കപ്പേര് മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്: പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ '''തോറാ''', പ്രവചനഗ്രന്ഥങ്ങളായ '''നെവീം''', പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന '''കെതുവിം''' എന്നിവയാണ് ആ ഉപവിഭാഗങ്ങൾ. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. 'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള "മിക്രാ" (מקרא), എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. [[ബൈബിൾ|ബൈബിളിന്റെ]] പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്]], യഹൂദരുടെ അംഗീകൃതപാഠത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഈ ഭാഗങ്ങൾ വ്യത്യസ്ഥ അളവുകളിൽ അടങ്ങുന്ന തനക്കിന്റെ ക്രിസ്തീയപാഠങ്ങൾ പൊതുവേ [[പഴയനിയമം]] എന്നറിയപ്പെടുന്നു. [[സെപ്ത്വജിന്റ്|സെപ്ത്വജിന്റും]] [[മസോറട്ടിക് പാഠം|മസോറട്ടിക് പാഠവും]] തമ്മിൽ ഉള്ളടക്കത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. നിയമത്തേയും പ്രവാചകന്മാരേയും [[പുതിയനിയമം]] പലവട്ടം വേർതിരിച്ചു പറയുന്നുണ്ടെങ്കിലും, [[പഴയനിയമം]], യഹൂദബൈബിളിലെ പരമ്പരാഗത ഉപവിഭാഗങ്ങളെ പിന്തുടരുന്നില്ല.<ref>For example, "the law of Moses, the prophets, and the psalms" in {{bibleverse||Luke|24:44–45|NIV}}</ref>
 
 
താൽമുദിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹൂദപാരമ്പര്യം അനുസരിച്ച്<ref>Bava Basra 14b-15a, Rashi to Megillah 3a, 14a</ref> യഹൂദമഹാസഭയിലെ മനീഷികൾ ക്രി.മു. 450-ഓടു കൂടി ക്രോഡീകരിച്ച് അന്നുമുതൽ മാറ്റമില്ലാതെ തുടർന്നതാണ്. എന്നാൽ എബ്രായബൈബിളിന്റെ കാനോനികസംഹിത രൂപപ്പെട്ടത് ക്രി.മു. 200-നും ക്രി.വ. 200-നും ഇടയ്ക്കു നടന്നു എന്നാണ് മിക്കവാറും ആധുനിക പണ്ഡിതന്മാർ കരുതുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/തനക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്