"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
സിറ്റി പാലസിലെ ദിവാൻ-ഇ ഖാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ രണ്ട് വെള്ളിക്കുടങ്ങളാണ് ഗംഗാജലികൾ. 1896-ൽ പണിതീർത്ത ഇവയോരോന്നിനും 345 കിലോ വീതം ഭാരമുണ്ട്. [[വെള്ളി]] കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന പേരിൽ ഇവ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കിൽ]] ഇടം പിടിച്ചിട്ടുണ്ട്. 5 അടി 3 ഇഞ്ച് ഉയരവും 14 അടി 10 ഇഞ്ച് ചുറ്റളവുമുള്ള ഓരോ കുടത്തിനും 4091 ലിറ്റർ വ്യാപ്തമുണ്ട്.
 
സിറ്റി പാലസിലെ '''മിസ്ത്രിഖാന''' എന്ന പണിശാലയിൽ '''ഗോവിന്ദ് റാം''', '''മാധവ്''' എന്നീ ശിൽപ്പികളാണ് ഈ കുടം പണിതീർത്തത്. ജയ്പൂർ രാജ്യത്തിന്റെ [[ഝർ ശാഹി]] എന്ന വെള്ളിക്കാശ് ഉരുക്കിയാണ് ഇവ പണിതത്. ഓരോന്നിന്റേയും നിർമ്മാണത്തിന് 14000 ഝർ ശാഹി വീതം രാജ്യത്തെ [[കപത്ദ്വാര]] ഖജനാവിൽ നിന്നും 1894-ൽ അനുവദിച്ചിരുന്നു. വെള്ളി നാണയങ്ങൾ ഉരുക്കി തകിടാക്കുകയും മരം കൊണ്ടു നിർമ്മിച്ച മൂശക്കു മുകളിൽ തകിട് പൊതിഞ്ഞ് അടിച്ച് ഈ കുടങ്ങൾക്ക് രൂപം നൽകുകയായിരുന്നു. ഈ പണിയിൽ [[വിളക്കൽ]] ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷമെടുത്ത് 1896-ലാണ് ഇതിന്റെ പണി പൂർത്തിയായത്.
 
1902-ൽ [[എഡ്വേർഡ് ഏഴാമൻ]] രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് തിരിച്ച ജയ്പൂർ രാജാവ് [[സവായ് മാധോ സിങ് രണ്ടാമൻ]], [[ഗംഗാജലം]] നിറച്ച് ഈ കുടങ്ങൾ തന്റെ യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു.<ref>[[:File:City Palace Jaipur - Silver jar - Description.jpg|വെള്ളിക്കുടങ്ങൾക്കടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വിവരങ്ങൾ]]</ref>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്