"യൂറിപ്പിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
===മെഡിയാ===
 
ഇതിലെ നായിക, സ്വർണ്ണരോമം(golden fleece) തേടി കരിങ്കടൽ തീരത്തെ കോൾക്കിസിലെത്തിയ അർഗോനാട്ടുകളുടെ നേതാവ് ജെയ്‌സണെ പ്രേമിച്ച കോൾക്കിസിലെ രാജകുമാരിയും മാന്ത്രികയുമായ മെഡിയാ ആണ്. തന്റെ ദൗത്യം സഫലമാക്കാൻ എല്ലാത്തരത്തിലും സഹായിച്ച മെഡിയായോട് ജെയ്‌സൺ നിത്യവിശ്വസ്തത വാഗ്ദാനം ചെയ്യുന്നു. ഗ്രീസിലെ സ്വദേശമായ തെസല്ലിയിലേക്ക് അയാൾ അവളെ തന്നോടൊപ്പം കൊണ്ടുപോയെങ്കിലും അവിടത്തെ നിയമം വിദേശിയുമായുള്ള വിവാഹം അനുവദിക്കാതിരുന്നതിനാൽ അയാൾ അവളെ വിവാഹം കഴിക്കാതെ അവൾക്കൊപ്പം ജീവിക്കുകയും അവർക്ക് രണ്ടു കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. എന്നാൽ ഒടുവിൽ അവളുടെ കാടൻ മട്ടുകൾ മടുത്ത ജെയ്‌സൺ കോറിന്തിലെ രാജാവ് ക്രെയന്റെ മകളെ വിവാഹം കഴിക്കുന്നു. ഈ തിരസ്കാരത്തിനു പ്രതികാരം ചെയ്യാൻ തീരുമാനിച്ച മെഡിയാ, ജാസന്റെ കോറീന്തുകാരി വധുവിനോട് അനുനയം ഭാവിച്ച്, അവൾക്ക് വിലകൂടിയ ഒരു വസ്ത്രം കൊടുത്തയക്കുന്നു. ആ മാന്ത്രികവസ്ത്രം ധരിച്ച അവളും അവളെ രക്ഷിക്കാൻ ഒരുങ്ങിയ പിതാവും തീപിടിച്ചു മരിക്കുന്നു. സ്വന്തം മക്കളെ കൊന്ന് അവരുടെ ശവങ്ങളുമായി ജെയ്‌സന്റെ മുൻപിൽ ഓടിപ്പോകുന്ന മെഡിയായെ നാടകത്തിനൊടുവിൽ കാണാം. ദൈവങ്ങളോടുള്ള പ്രതിക്ഷേധത്തിന്റെ പല്ലവിയിലാണ് ഈ നാടകവും സമാപിക്കുന്നത്.<ref>Internet classics Archive, Works by Euripides [http://classics.mit.edu/Euripides/medea.html മെഡിയാ]</ref>
 
===ഹെലൻ===
"https://ml.wikipedia.org/wiki/യൂറിപ്പിഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്