"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
===സ്വഭാവം===
ദേശാടനങ്ങൾക്കൊടുവിൽ തത്ത്വചിന്തയിലേക്കു തിരിഞ്ഞ ഡെമോക്രിറ്റസ് ലളിതജീവിതം തെരഞ്ഞെടുത്തു. സംവാദാത്മകമായ ചർച്ചകളിൽ നിന്നു അദ്ദേഹം ഒഴിഞ്ഞുനിന്നു. സ്വന്തമായ തത്ത്വചിന്താ പ്രസ്ഥാനങ്ങളോ വിദ്യാലയമോ ഒന്നും അദ്ദേഹം ആരംഭിച്ചില്ല. [[ആഥൻസ്]] സന്ദർശിച്ചെങ്കിലും അവിടത്തെ ചിന്തകന്മാർക്കിടയിൽ പേരെടുക്കാൻ ഡെമോക്രിറ്റസ് താത്പര്യം കാട്ടിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയുടെ ബഹുലത ഡയോജനിസ് ലായെർട്ടിയസിനെപ്പോലുള്ള പിൽക്കാല ലേഖകർ അംഗീകരിച്ചിട്ടുണ്ട്. [[ഗണിതം]], ഭൗതികശാസ്ത്രം, [[ജ്യോതിശാസ്ത്രം]], നാവികശാസ്ത്രം, [[ഭൂമിശാസ്ത്രം]], ശരീരശാസ്ത്രം, [[മനഃശാസ്ത്രം]], മനചികിത്സാശാസ്ത്രം, വൈദ്യം, [[സംഗീതം]], കല എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചതായി പറയപ്പെടുന്നു. ചിന്തയുടെ പരപ്പിൽ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിനും]], ശൈലിയിൽ [[പ്ലേറ്റോ|പ്ലേറ്റോക്കും]] സമശീർഷനായിരുന്നു അദ്ദേഹമെന്നു പോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പുരാതനചിന്തകന്മാരിൽ ഏറ്റവും മഹാനെന്ന് ഫ്രാൻസിസ് ബേക്കൺ ഡെമോക്രിറ്റസിനെ വിശേഷിപ്പിക്കുന്നു.<ref name = "durant">ഗ്രീസിന്റെ ജീവിതം, [[സംസ്കാരത്തിന്റെ കഥ|ദ സ്റ്റോറി ഓഫ് സിവിലിസേഷൻ]] രണ്ടാം വാല്യം, [[വിൽ ഡുറാന്റ്]], (പുറങ്ങൾ 352-55)</ref>
 
===മരണം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/824013" എന്ന താളിൽനിന്ന് ശേഖരിച്ചത്