"ഡെമോക്രിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
തന്റെ വിശ്വാസങ്ങൾക്കനുസരിച്ച് ലളിതമായ ദിനചര്യ പിന്തുടർന്ന ഡെമോക്രിറ്റസ് ഏറെക്കാലം ജീവിച്ചു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം 90 വയസ്സെന്നും 109 വയസ്സെന്നും ഒക്കെ പറയുന്നവരുണ്ട്. തന്റെ ദീർഘായുസ്സിന്റെ രഹസ്യമായി അദ്ദേഹം പറഞ്ഞത് ദിവസവുമുള്ള തേൻ തീറ്റയും എണ്ണതേച്ചുള്ള കുളിയുമാണ്. ഒടുവിൽ ജീവിച്ചു മതിയായി എന്നു തോന്നിയപ്പോൾ, ക്രമേണ ഭക്ഷണത്തിന്റെ അളവു കുറച്ച് വിശന്നു മരിക്കൻ അദ്ദേഹം തീരുമാനിച്ചു. ഡെമോക്രിറ്റസിന്റെ മരണം ഡയോജനിസ് ലായെർട്ടിയസ് വിവരിക്കുന്നത് ഇങ്ങനെയാണ്:
 
{{Cquote|ഡെമോക്രിറ്റസ് ആസന്നമരണനായപ്പോൾ, തെസ്മോഫോറിയ ദേവിയുടെ പെരുന്നാൾ കാലത്ത് മരണം സംഭവിക്കുമെന്നും ദേവിക്കുള്ള വഴിപാടുകൾ നടത്താൻ തനിക്കു കഴിയാതെപോകുമെന്നും ഭയന്ന അദ്ദേഹത്തിന്റെ സഹോദരി കരയാൻ തൂടങ്ങി. അതുകേട്ട ഡെമോക്രിറ്റസ് സഹോദരിയെ സമാധാനിപ്പിച്ചിട്ട് അവളോട് ദിവസവും തനിക്ക് ചൂടപ്പമോ, തേനോ തരാൻ ആവശ്യപ്പെട്ടു....അങ്ങനെ അവയുടെ ഗന്ധം നുകർന്ന് പെരുന്നാൾ തീരുവോളം അദ്ദേഹം ജീവൻ നിലനിർത്തി. ആഘോഷങ്ങളുടെ മൂന്നു നാളുകൾ കഴിഞ്ഞപ്പോൾ, ഒരു വേദനയുമില്ലാതെ ഡെമോക്രിറ്റസ് മരിച്ചു. അദ്ദേഹത്തിനു 109 വയസ്സുണ്ടായിരുന്നെന്ന് ഹിപ്പാർക്കസ് പറയുന്നു.<ref name = "durant"/>}}
 
==ചിന്ത==
"https://ml.wikipedia.org/wiki/ഡെമോക്രിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്