"റാബിയ അൽ അദവിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
* ഒരിക്കൽ ഹസൻ ബസ്രി, റാബിയയെ ഒരു ജലാശയത്തിനടുത്ത് കണ്ടുമുട്ടി. തന്റെ നമസ്കാരത്തടുക്ക് വെള്ളത്തിനുമേൽ വിരിച്ചിട്ട് അദ്ദേഹം റാബിയയോട് പറഞ്ഞു:"റാബിയ! വരുക, നമുക്കിവിടെ രണ്ടു റക‌അത്തുകൾ നിസ്കരിക്കാം." റാബിയ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: "ഹസ്സൻ, ആത്മീയധനം ഭൗതികകമ്പോളത്തിൽ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, അവ മറ്റുള്ളവരുടെ കൈവശം ഇല്ലാത്തവ ആയിരിക്കണം." പിന്നെ അവർ തന്റെ നമസ്കാരത്തടുക്ക് വായുവിലെറിഞ്ഞിട്ട് അതിൽ കയറി ഇരുന്നശേഷം ഇങ്ങനെ പറഞ്ഞു: "ഇവിടെ വന്നിരിക്കൂ ഹസ്സൻ. ഇവിടെയാകുമ്പോൾ ആളുകൾക്ക് നമ്മെ കാണാനുമാകും." തുടർന്ന് അവർ കൂട്ടിച്ചേർത്തു: "ഹസ്സൻ താങ്കൾ ചെയ്തത് മത്സ്യങ്ങൾക്ക് ചെയ്യാനാകം. ഞാൻ ചെയ്തത് ചെയ്യാൻ പക്ഷികൾക്കും കഴിയും. യഥാർത്ഥ കാര്യം ഈ കൗശലങ്ങൾക്കൊക്കെ അപ്പുറത്താണ്. അതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്."
 
*സദാ ദൈവചിന്തയിൽ കഴിഞ്ഞിരുന്ന റാബിയയെ പറ്റി ഒരു കഥ ഇങ്ങനെയാണ്.ഒരിക്കൽ നടന്നു വരികയായിരുന്ന റാബിയയോട് ഒരു പരിചയക്കാരൻ കുശലമന്വേഷിച്ചു."അല്ലാ , എവിടെ നിന്നും വരുന്നു? എങ്ങോട്ടേക്കാണ്?" റാബിയയുടെ മറുപടി അവരുടെ ദൈവബോധം കാണിക്കുന്നു . റാബിയ പറഞ്ഞു "ദൈവത്തിൽ നിന്നാണ് നാം വരുന്നത്. അവനിലേക്കാണ് നാം മടങ്ങുന്നത്."
 
== അവലംബം ==
"https://ml.wikipedia.org/wiki/റാബിയ_അൽ_അദവിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്