"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 4:
== ജീവിതരേഖ ==
=== ആദ്യകാലം ===
[[കുന്നത്തൂർ|കുന്നത്തൂരുള്ള]] കീർത്തിമംഗലം വീട്ടിൽ 1745 മാർച്ച് 17-ന് രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമൻ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമൻപിള്ളയുടെ പേർ അദ്ദേഹത്തിന്റെ പേരിനോട് ചേർത്തിരുന്നു. അമ്മ കാളിയമ്മപ്പിള്ളയും അച്ഛൻ [[തിരുവിതാംകൂർ]] സൈന്യത്തിൽ ഉന്നതപദവി വഹിച്ച മാന്യനും ആയിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച് പിതാവ് സന്യാസം സ്വീകരിച്ച് കാശിക്കുതിരിച്ചതോടെ കുടുംബഭാരം കേശവന്റെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ അദ്ദേഹത്തിന്റെ കടയിൽ കേശവപ്പിള്ളയെ കണക്കുകൾ നോക്കുന്നതിനായി നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ളവഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
=== രാജകീയ ഭരണത്തിൽ ===
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്