"ദേവാസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഈസ്റ്റർ|ഈസ്റ്ററിനു]] മുന്നോടിയായി അമ്പതു നോമ്പുകാലങ്ങളിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉച്ചസ്ഥായിയിൽ ആലപിച്ചു വരുന്ന ക്രിസ്തീയ പ്രാത്ഥനാശ്ലോകമാണ് '''ദേവാസ്ത്'''. [[യേശു|യേശുക്രിസ്തുവിന്റെ]] പീഢാനുഭവങ്ങളേയും സ്വർഗ്ഗ നരകങ്ങളെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. [[ചവിട്ടുനാടകം]] പോലെ [[പോർച്ചുഗൽ|പോർട്ട്ഗീസുകാരാൽ]] ഉണ്ടാക്കപ്പെട്ട കലാരൂപമാണ് ദേവാസ്ത് എന്ന് പറയപ്പെടുന്നു. [[പോർച്യുഗീസ്]] ഭാഷയിൽ ഉണ്ടാക്കിയ ഈ ശ്ലോകം [[സംസ്കൃതം]], [[തമിഴ്]], [[മലയാളം]] ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായി കരുതപ്പെടുന്ന. [1]
 
==പദോത്പത്തി==
 
‘ദേവാസ്ത ‘ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് പല വ്യഖ്യാനങ്ങളും ഉണ്ട്. ‘ദേ’ ‘വാസോ’ എന്നീ പോർച്യുഗീസ് വാക്കുകളിൽ നിന്നാണ് ദേവാസ്തയെന്ന പദമുണ്ടായതെന്ന് കരുതുന്നു. ‘ദേ’ എന്നാൽ പോർച്യുഗീസിൽ ‘ന്റെ’ (ലെ) എന്നും ‘വാസോ’ എന്നാൽ ‘വായിക്കുന്നത്’ എന്നുമാണ് അർത്ഥം. വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, സമർപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്ന ‘ദെവോവോസിയോ’ എന്ന [[ലത്തീൻ]] വാക്ക് പോർച്യുഗീസിലേക്ക് ചുരുങ്ങി ‘ദേവോസാം’ എന്നായെന്നും വാദമുണ്ട്. നശിപ്പിക്കുക, ഒഴിപ്പിക്കുക എന്നർത്ഥം വരുന്ന പോർച്യുഗീസ് വാക്കാണ് ‘ദേവാസ്തർ’. ആലപ്പുഴയിലെ കൃപാസനം രംഗകലാപീഠം ദേവസ്ത് വിളിയെന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കാനായി മുൻകൈ എടുക്കുന്നു. [2]
 
 
 
ദേവനെ (യേശുക്രിസ്തുവിനെ) സ്തുതിക്കുന്ന ഗീതമായതിനാൽ ദേവസ്തുതിയെന്നും പറയാറുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് ആലപ്പുഴയിലെ മാരാരികുളം, എറണാകുളത്തെ നെട്ടൂർ എന്നീ പ്രദേശങ്ങളിൽ തലമുറകളായി ദേവാസ്ത് വിളി നടത്തുന്നു. പ്രധാനമായും ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങളാണ് ദേവാസ്ത് വിളി നടത്തുന്നത്. [3]
 
 
വരി 15:
വർഷങ്ങളായി മുടങ്ങാതെ ദേവാസ്ത് വിളിച്ചു വരുന്നവരുടെ ഒരു കൂട്ടായ്മ നെട്ടൂരിലുണ്ട്. ശ്രീ. പി.സി.വർഗീസ്, പനക്കലിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണിവർ. ഈ സംഘത്തിൽ. പതിനഞ്ചു മുതൽ എഴുപതു വയസ്സുവരെയുള്ള ഏകദേശം പതിനഞ്ചിനടുത്ത് ആളുകൾ ഈ സംഘത്തിലുണ്ട്. കൂടുതലും ചെറുപ്പക്കാർ. വലിയ നോമ്പുകാല രാത്രികളിൽ നെട്ടൂരിലെ തെരുവുകളിലൂടെ പത്തു പതിനഞ്ചു പേരടങ്ങിയ സംഘം നീങ്ങുന്നു. സംഘത്തിന്റെ മുമ്പിൽ കത്തിച്ച മെഴുകുതിരി പിടിച്ച ആൾ, പിന്നിൽ കുരിശ്, അതിനു പുറകിലായി മറ്റു സംഘാംഗങ്ങൾ വരിയായി പോകുന്നു.. ഏതെങ്കിലുമൊരു പറമ്പിലോ വീട്ടിലോ വെച്ചാണ് ദേവാസ്ത് വിളിക്കുന്നത്. മണ്ണിൽ കുത്തിനിറുത്തിയ കുരിശിൽ കൈകൾ പിടിച്ച് മുട്ടിന്മേൽ നിന്നുകൊണ്ട് ദേവാസ്തുതികൾ ആരംഭിക്കുന്നു.
 
ആദ്യം മണിനാദം. സ്വർഗസ്ഥനായ . . . , നന്മ നിറഞ്ഞ മറിയമെ . . . , ത്രീത്വസ്തുതി എന്നീ പ്രാർത്ഥനകളെ തുടർന്ന് ദേവാസ്തു വിളിയാരംഭിക്കുകയായി. വളരെ ഉയർന്ന ധ്വനിയിലാണ് ദേവാസ്ത് വിളിക്കുന്നത്. ഏതാണ്ട് മുസ്ലീം പള്ളികളിലെ ബാങ്ക് വിളിയോട് വിദൂര സാമ്യം തോന്നും. സംഘത്തിലെ ഒരാൾ ദേവാസ്തിലെ ആദ്യ രണ്ടു വരികൾ ചൊല്ലുന്നു. അടുത്ത രണ്ടു വരികൾ മറ്റൊരാൾ ചൊല്ലുന്നു. അടുത്ത രണ്ടു വരികൾ വേറൊരാൾ. അങ്ങനെ ഓരോരുത്തരായി ഈരണ്ടു വരികൾ വീതം മാറി മാറി ചൊല്ലി ദേവാസ്ത് വിളി പൂർത്തി യാക്കുന്നു. ഇടയ്ക്കിടയ്ക്ക് സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ മറിയമെ . . . ത്രീത്വസ്തുതി എന്നീ പ്രാർത്ഥനകൾ ചൊല്ലും. [4]
 
 
വരി 32:
 
 
'''1. വലിയ ദേവാസ്ത് (സംസ്കൃതം)''' [6]
 
 
വരി 213:
8. അവർ സഹിക്കുന്ന മഹാ സങ്കടത്തിൽ നിന്നും
 
9. ഉടയതമ്പുരാൻ രക്ഷിച്ചു മോക്ഷം നൽകുവാനായിട്ട്
 
10. ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ.
വരി 247:
ഒരു നന്മനിറഞ്ഞ മറിയവും ഉടയ തമ്പുരാനെ
 
22. മാമുദീസായിൽ ഉൾപ്പെട്ട രാജക്കന്മാർരാജാക്കന്മാർ
പ്രഭുക്കന്മാരും.
 
"https://ml.wikipedia.org/wiki/ദേവാസ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്