"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കുള്ള [[ചൈന]], [[പാകിസ്താൻ]], [[താജ്കിസ്താൻ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നുചേരുന്നിടത്തുള്ള [[കാരക്കോറം മലനിരകൾ|കാരക്കോറം മലനിരകളിൽ]] നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിൻപ്രദേശങ്ങളിലൂടെ [[ഹെറാത്ത്|ഹെറാത്തിന്റെ]] വടക്കുകിഴക്കായി [[പാരോപാമിസസ്]] മലയായി [[ഹരി നദി|ഹരി നദീതടത്തിൽ]] ചെന്നവസാനിക്കുന്നു. വ്യാപിച്ചു കിടക്കുന്നു. അഫ്ഗാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാർത്താവിനിമയോപാധികളുടെ മാർഗ്ഗം തുടങ്ങിയവയൊക്കെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=1-9|url=}}</ref>‌<ref name=afghanI1/>
[[ഇന്ത്യയിലെ ജനവംശങ്ങൾ|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവംശങ്ങളുടെ]] ഇപ്പോഴത്തെ മിശ്രണം നിർണ്ണയിക്കുന്നതിൽ ഈ മലനിരയുടെ പങ്ക് അസാമാന്യമാണ്. മദ്ധ്യേഷ്യയിൽ നിന്നുള്ള ആക്രമണോൽസുകരായ വിവിധ വർഗ്ഗക്കാരുടെ കടന്നുവരവിനെ തടഞ്ഞ് പടിഞ്ഞാറോട്ട് തിരിച്ചുവിട്ട്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയെ സംരക്ഷിച്ചുനിർത്തുന്നതിൽ ഹിന്ദുകുഷ് വഹിച്ച പങ്ക് വളരെ വലുതാണ്.<ref name=afghanI1/> പന്ത്രണ്ടാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയും യൂറോപ്പും വരെ ആക്രമിച്ചു തകർത്ത മംഗോളിയൻ മുന്നേറ്റത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുന്നതിൽ നിന്നും തടുത്തുനിർത്തിയതിൽ ഹിന്ദുകുഷിന്റെ ഭൂമിശാസ്ത്രഘടന ഒരു പ്രധാനഘടകമാണ്.
<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=31|url=}}</ref>
 
അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റർ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. [[കാബൂൾ|കാബൂളിന്റെ]] തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉൽഭവിക്കുന്നത്. [[സൂർഖബ്]] അഥവാ ഖുണ്ഡസ്, [[ബാൽഖബ്]], [[ഹരി റൂദ്]], [[ഹിൽമന്ദ്]], [[അർഘന്ദാബ്]], [[കാബൂൾ നദി|കാബൂൾ]] തുടങ്ങിയവയാണ്‌ ഈ നദികൾ<ref name=afghans/>.
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്