"സസാനിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
അറബ് ചരിത്രകാരൻ [[അൽ താബറി|അൽ താബറിയുടെ]]<ref>Al-Tabar, edited by Nöldeke 1879 (1973), pp. 17-18</ref> അഭിപ്രായപ്രകാരം കിഴക്കൻ ഇറാന്റെ ഏറിയപങ്കും, [[ബാക്ട്രിയ]], [[ശകസ്ഥാൻ]] (സിസ്താൻ) തുടങ്ങിയ പ്രദേശങ്ങളെല്ലാം അർദാശിറിന്റെ കാലത്ത് സാമ്രാജ്യത്തിന്റെ അധീനതയിലായി. [[ബലൂചിസ്താൻ|ബലൂചിസ്താനിലെ]] [[മക്രാൻ|മക്രാനിൽ]] നിന്നും [[തുറാൻ|തുറാനിൽ]]{{Ref_label|ക|ക|none}} നിന്നുമുള്ള [[കുശാനർ|കുശാനരുടെ]] പ്രതിനിധികൾ പരാജയം സമ്മതിച്ച് അർദാശിരിന്റെ സഭയിൽ എത്തിയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇതിൽ നിന്നും അർദാശിറിന്റെ ഭരണമേഖല, ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലേക്ക്, അതായത് [[സിന്ധൂനദി|സിന്ധൂനദിയുടെ]] താഴെ അറ്റം വരെ എത്തിച്ചേർന്നിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.
 
എങ്കിലും മൂന്നാം നൂറ്റാണ്ടിൽ [[ബാക്ട്രിയ|ബാക്ട്രിയയിലും]] [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയിലും]] സസാനിയൻ സാമ്രാജ്യത്തിന് ആധിപത്യം ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇന്നത്തെ ദക്ഷിണ അഫ്ഘാനിസ്താനിലെഅഫ്ഗാനിസ്താനിലെ ആധിപത്യത്തിന് തെളിവുകളുണ്ട്. നാലാം നൂറ്റാണ്ടോടെ വടക്കൻ അഫ്ഘാനിസ്താനിലുംഅഫ്ഗാനിസ്താനിലും കാബൂൾ താഴ്വരയിലും സസാനിയൻ ആധിപത്യം വർദ്ധിച്ചു<ref name=afghans10/>.
=== തിരിച്ചടികൾ ===
നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷം മദ്ധ്യേഷ്യയിൽ നിന്നും [[ഷിയോണൈറ്റുകൾ]], [[ഹെഫ്തലൈറ്റുകൾ]] എന്നിങ്ങനെയുള്ള നാടോടി വംശജർ വടക്കൻ അഫ്ഘാനിസ്താൻഅഫ്ഗാനിസ്താൻ പ്രദേശത്തെത്തുകയും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ ഒരു സസാനിയൻ വിമതനായിരുന്ന ഫിറൂസ് 459-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദം കരസ്ഥമാക്കി. എന്നാൽ അധികനാളുകൾക്കു മുൻപേ ഫിറൂസും ഹെഫ്തലൈറ്റുകളും തമ്മിൽ യുദ്ധമാരംഭിച്ചു. 460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ശത്രുക്കൾ ബന്ധിയാക്കി. വൻ‌തുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു. 550/60 കാലത്ത് സസാനിയൻ രാജാവായിരുന്ന ഖുസോ ഒന്നാമൻ ഔഷീർവാന്റെ നേതൃത്വത്തിൽ തെക്കുനിന്നും വടക്കു നിന്ന് ഇതേ സമയം [[തുർക്കിക് ജനത|തുർക്കികളും]] ഹെഫ്തലൈറ്റുകളെ ആക്രമിച്ചതിനെത്തുടർന്ന് പ്രദേശത്തെ ഹെഫ്തലൈറ്റുകളുടെ അധികാരത്തിന് അന്ത്യമാകുകയും തുർക്കികൾ അവരുടെ സ്ഥാനം കൈയടക്കുകയും ചെയ്തു. തുർക്കികൾ പിന്നീട് ഹെറാത്ത് വരെ എത്തിയെങ്കിലും 588/90-ൽ സസാനിയൻ സേനാനായകൻ ബ്രഹാം ചുബിൻ (ബ്രഹാം ആറാമൻ) (ഇദ്ദേഹം പിൽക്കാലത്ത് രാജാവായിരുന്നു) തുർക്കിക് സേനയെ പരാജയപ്പെടുത്തി ബാൾഖ് വരെയുള്ള മേഖല പിടിച്ചടക്കി.
 
എന്നാൽ സസാനിയൻ രാജാവ് ഖുസ്രോ രണ്ടാമന്റെ കാലത്ത് (ഭരണകാലം 590-628) തുർക്കിക് വംശജർ ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ സസാനിയന്മാരെ പരാജയപ്പെടുത്തി. ഇന്നത്തെ ടെഹ്രാനിനടുത്തുള്ള റായ്യ്, ഇസ്‌ഫാഹാൻ എന്നിവിടങ്ങളിൽ ഇവർ എത്തിച്ചേന്നു. തുർക്കികൾ പിന്നീട് തോൽപ്പിക്കപ്പെട്ടെങ്കിലും, മുൻപ് ഹെഫ്തലൈറ്റുകൾ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങൾ മുഴുവനും തുർക്കിക് വംശജർ പിന്നീടും അധീനതയിൽ വച്ചിരുന്നു<ref name=afghans10/>.
വരി 60:
636-ആമാണ്ടിൽ [[മെസപ്പൊട്ടാമിയ|മെസപ്പൊട്ടാമിയയിലെ]] അൽ-ക്വാദിസിയ്യയിൽ വച്ച് [[അറബി ജനത|അറബികളുടെ]] സേന സസാനിയന്മാരെ പരാജയപ്പെടുത്തി. 642-ൽ പടിഞ്ഞാറൻ ഇറാനിലിലെ നിഹാവന്തിൽ വച്ച് (ഇന്നത്തെ ഹംദാന്റെ തെക്കുപടീഞ്ഞാറ്‌) രണ്ടാമത്തെ പ്രധാനവിജയവും അറബികൾ കരസ്ഥമാക്കി. നിഹാവന്ത് യുദ്ധാനന്തരം കിഴക്കോട്ട് പലായനം ചെയ്ത സസാനിയൻ രാജാവ് യാസ്ദജിർദ് മൂന്നാമനെ പിന്തുടരാനായി ബസ്രയിലെ (ദക്ഷിണ ഇറാഖിലെ) അറബി നേതാവ് അബ്ദ് അള്ളാ ബിൻ ആമിർ, [[സിസ്താൻ|സിസ്താനിലേക്കും]] [[ഖുറാസാൻ|ഖുറാസാനിലേക്കും]] (ഇറാനിയൻ പീഠഭൂമിയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ) സൈന്യത്തെ അയച്ചു. മദ്ധ്യ ഇറാനിയൻ മരുഭൂമിയിലൂടെ നീങ്ങിയ അറബിസൈന്യം ഇന്നത്തെ [[മശ്‌ഹദ്|മശ്‌ഹദിനടുത്തുള്ള]] [[നിഷാപൂർ]] വളരെ നീണ്ട യുദ്ധത്തിനു ശേഷം പിടിച്ചടക്കി.
 
ഇതിനെത്തുടർന്ന് വടക്കുകിഴക്കൻ ഭാഗത്തെ സസാനിയന്മാരുടെ കേന്ദ്രമായ മാർവിലേക്ക് അറബികൾ നീങ്ങി. ഇതിനിടയിൽ മുഘാബ് നദിയുടെ തീരത്ത് വച്ച് യാസ്ദജിർദ് മൂന്നാമൻ വധിക്കപ്പെട്ടു. ഇതോടെ [[ബാക്ട്ര|ബാക്ട്രയും]] [[ഹെറാത്ത്|ഹെറാത്തും]] അടക്കം ഇന്നത്തെ അഫ്ഘാനിസ്താന്റെഅഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും സമതലങ്ങൾ അറബികളുടെ നിയന്ത്രണത്തിലാകുകയും സസാനിയൻ പ്രതിരോധത്തിന് അന്ത്യമാകുകയും ചെയ്തു<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=176-177|url=}}</ref>.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സസാനിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്