"അസവർണർക്ക് നല്ലത് ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ '''അസവർണർക്ക് നല്ലത് ഇസ്ലാം'''. എന്ന കൃതി.<ref>[http://www.mathrubhumi.com/online/malayalam/news/story/475762/2010-08-18/kerala മാതൃഭൂമി ഓൺലൈൻ ആഗസ്റ്റ് 18,2010]</ref> കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ.സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, [[സഹോദരൻ അയ്യപ്പൻ]],ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഇഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉത്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: {{ഉദ്ധരണി|ഒരുജാതി, ഒരുദൈവം, ഒരുമതം' എന്ന ശ്രീനാരായണ സ്വാമിയവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയിൽ കല്ലുകെട്ടി ഉറപ്പിച്ചുവെച്ചപോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. 'ഏതൊരു ദിക്കിൽ ധർമം ക്ഷയിച്ച് അധർമം വർധിക്കുന്നുവോ അവിടെ ധർമരക്ഷക്കുവേണ്ടി ഞാൻ അവതരിക്കും' എന്നതിനുപകരം 'ഞാൻ എന്റെ നബിമാരെ അയക്കും' എന്നാക്കിയാൽ ഇസ്‌ലാംമതത്തിന്റെ അടിസ്ഥാനമായ മുദ്രാവാക്യമായി. 'ഇസ്‌ലാം' എന്നാൽ സമാധാനം എന്നാണർഥം.'}}<ref>[http://www.madhyamam.com/story/%E0%B4%85%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B4%B0%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%81%E0%B4%82 അസവർണരും 'ഒരു സുകുമാരനും' -ഡോ. എം.എസ്. ജയപ്രകാശ്, മാധ്യമം ഓൺലൈൻ ആഗസ്റ്റ് 19 ,2010]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അസവർണർക്ക്_നല്ലത്_ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്