"മദ്ധ്യധരണ്യാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tk:Ortaýer deňzi
(ചെ.) + മദ്ധ്യധരണിക്കടൽ
വരി 1:
{{prettyurl|Mediterranean Sea}}
[[ചിത്രം:Mediterranian_Sea_16.61811E_38.99124N.jpg|thumb|200px|right|മെഡിറ്ററേനിയൻ കടൽ:ഉപഗ്രഹ ചിത്രം]]
[[യൂറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ]] എന്നുവയാൽ ചുറ്റപ്പെട്ട [[ഉൾക്കടൽ]] ആണ് '''മധ്യധരണ്യാഴി''' ( Mediterranean Sea ). '''മദ്ധ്യധരണിക്കടൽ''' എന്നും ഈ കടൽ അറിയപ്പെടുന്നു. കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് [[ജിബ്രാൾട്ടർ കടലിടുക്ക്]] അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ [[കരിങ്കടൽ|കരിങ്കടലുമായും]] തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ [[ചെങ്കടൽ|ചെങ്കടലുമായും]] ഇതിനെ ബന്ധിപ്പിക്കുന്നു. [[സിസിലി|സിസിലിക്കും]] [[ആഫ്രിക്ക|ആഫ്രിക്കയ്ക്കും]] ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന [[ദ്വീപ്|ദ്വീപുകൾ]]. റോൺപോ, [[നൈൽ നദി|നൈൽ]] എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.
{{Geo Stub|Mediterranean Sea}}
 
"https://ml.wikipedia.org/wiki/മദ്ധ്യധരണ്യാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്