"ബസവേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) →ജീവിതരേഖ: - വിപുലീകരിക്കുന്നു |
Johnchacks (സംവാദം | സംഭാവനകൾ) (ചെ.) →ജീവിതരേഖ |
||
വരി 3:
==ജീവിതരേഖ==
ബസവേശ്വരൻ ക്രി.പി 1131-ൽ കർണ്ണാടകയിലെ ബിജാപ്പൂർ ജില്ലയിൽ ബാഗേവാഡിക്കടുത്തുള്ള ഇംഗലേശ്വര ഗ്രാമത്തിൽ ജനിച്ചു. പിതാവ് മദരസ ഒരു ശൈവബ്രാഹ്മണനും അഗ്രഹാരത്തിന്റെ തലവനുമായിരുന്നു.ബ്രാഹ്മണാചാരപ്രകാരം എട്ടാം വയസ്സിൽ ഉപനയനചടങ്ങ് നടത്തുവാൻ പിതാവ് തീരുമാനിച്ചപ്പോൾ മൂത്ത സഹോദരി നാഗലാംബികക്ക് എന്തു കൊണ്ട് ഉപനയനം നടത്തിയില്ലെന്ന് ചോദിച്ചു കൊണ്ട് ബസവൻ അതിനെ എതിർത്തു. ഉപനയനം ആൺ കുട്ടികൾക്ക് മാത്രമാണെന്ന വാദം ഉൾക്കൊള്ളാൻ ആ ബാലൻ തയ്യാറായില്ല.തന്റെ പതിനാറാമത്തെ വയസ്സിൽ നിർബന്ധിച്ചു ധരിപ്പിച്ച പൂണൂൽ ഉപേക്ഷിച്ചു ബസവൻ ബാഗേവാഡിയിൽ നിന്നും കൃഷ്ണാ നദിയും മാലപ്രഭാ നദിയും സംഗമിക്കുന്ന കുടലസംഗമ എന്ന പുണ്യസ്ഥലത്ത് എത്തിച്ചേർന്നു.അവിടെയുള്ള ശിവക്ഷേത്രത്തിലും മഠത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു.കുടലസംഗമത്തിൽ വെച്ചാണ് ബസവേശ്വരൻ തന്റെ വചനങ്ങൾ ആദ്യമായി പാടിയത്. ഈ വചനങ്ങളിൽ ചിലത് കുടലസംഗമദേവനെ അഭിസംബോധന ചെയ്തുള്ള പ്രാർത്ഥനകളാണ്.<br />
ബസവേശ്വരന്റെ ഗുണഗണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹത്തിന്റെ മാതുലനും കല്യാണിലെ(ഇന്നത്തെ ബിദാർ ജില്ല) രാജാവിന്റെ മന്ത്രിയുമായ ബലദേവൻ തന്റെ മകളായ ഗംഗാംബികയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെ അക്കാലത്ത് കല്യാൺ കേന്ദ്രമായി നാടുവാണിരുന്ന ബിജ്ജാലയുടെ രാജാധാനിയിലെത്തിച്ചേരുകയും ചെയ്തു. ഇവിടം മുതൽ ബസവൻ രാജാവിന്റെ ശ്രദ്ധാകേന്ദ്രമാവുകയും തുടർന്ന് ഖജനാവു സൂക്ഷിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. ക്രമേണ ബസവേശ്വരൻ രാജാവിന്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ചു. ==പഠിപ്പിക്കലുകൾ==
|