"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:سلطنت اودھ
No edit summary
വരി 1:
{{prettyurl|Awadh}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സംസ്ഥാനമായ [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിന്റെ]] മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ '''അവധ്''' (ഹിന്ദി: अवध). വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ '''ഔധ്, ഔന്ധ്''' തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ '''യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ്''' എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം [[ലക്നൗ]] ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.

[[അവധി]] എന്ന ഭാഷാഭേദമാണ്‌ ഈ മേഖലയിലെ ജനങ്ങൾ സംസാരിച്ചു വരുന്നത്. [[അവധ് ഭക്ഷണവിഭവങ്ങൾ|അവധിലെ ഭക്ഷണവിഭവങ്ങളും]] പേരുകേട്ടതാണ്.
 
== ചരിത്രം ==
അവധിന്റെ പുരാതനചരിത്രം [[അയോധ്യ]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോസലരാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനം [[മുഗൾ ചക്രവർത്തി]] [[അക്ബർ|അക്ബറിന്റെ]] കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ [[നവാബ്]] ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്