"അലാവുദ്ദീൻ ഖിൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ഇന്ത്യ|ഇന്ത്യയിലെ]] രണ്ടാമത്തെ [[ഖിൽജി രാജവംശം|ഖിൽജി]] ചക്രവർത്തിയാണ് '''അലാവുദ്ദീൻ ഖിൽജി''' ({{lang-ur|{{Nastaliq|علاء الدین الخلجی}}}}, {{lang-ps|سلطان علاوالدين غلجی}}). ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് കിൽജി (മാലിക്ക് ഫിറൂസ് ഭരണ കാലം 1290-96) സ്ഥാപിച്ച [[ഖിൽജി രാജവംശം|ഖിൽജിവംശത്തിലെ]] ഏറ്റവും പ്രസിദ്ധനായ ചക്രവർത്തിയാണ് അലാവുദ്ദീൻ.
==അധികാരത്തിലേക്ക്==
അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം ''അലിഗുർഷാസ്പ്'' എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും [[ഖിൽജി രാജവംശം|ഖിൽജി രാജവംശസ്ഥാപകനുമായ]] [[ജലാലുദ്ദീൻ ഖിൽജി|ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ]] ജേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് തന്റെ ശ്വശുരനും പിതൃസഹോദരനും സുൽത്താനുമായിരുന്നസുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി [[ഡൽഹി|ഡൽഹിയിലേക്കു]] തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ [[സിറിയ|സിറിയിൽ]] എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി.
 
അലാവുദ്ദീന്റെ സാമ്രാജ്യം ചുറ്റും ശത്രുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരെ നേരിടാനുള്ള മാർഗങ്ങളെപ്പറ്റി ആലോചിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടുവർഷം ചെലവഴിച്ചത്. അന്തരിച്ച സുൽത്താന്റെ കുടുംബാംഗങ്ങളിൽ ശേഷിച്ചവരെ വകവരുത്താനായി ഉലുഗ്ഖാൻ, സഫർഖാൻ എന്നിവരെ വമ്പിച്ച സൈന്യവുമായി മുൾത്താനിലേക്ക് അയച്ചു. അവർ രാജകുടുംബാംഗങ്ങളെ മുഴുവൻ വളയുകയും വകവരുത്തുകയും ചെയ്തു
"https://ml.wikipedia.org/wiki/അലാവുദ്ദീൻ_ഖിൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്