"മെമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പാസഞ്ചർ ട്രെയ്നുകൾക്കു പകരം ഇന്ത്യൻ റെയിൽവെ പുതുതായി നടപ്പിൽ വരുത്തുന്ന ട്രെയിൻ യാത്രാ സംവിധാനമാണ് '''മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്(മെമു)'''.മെമു വരുന്നതോടെ യാത്രാദുരിതം കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും.അതിവേഗത്തിലോടുന്ന മെമു ട്രെയ്നുകളിൽ ഒമ്പതു കോച്ചുകളുണ്ടാവും. പാസഞ്ചർ ട്രെയ്നുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളെ ഉൾക്കൊള്ളാനാകും. മെമു ഓടിക്കുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തേണ്ട. രണ്ട് കമ്പാർട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന. മുംബൈയിലെ സബർബൻ തീവണ്ടികളുടെ രൂപഭാവങ്ങൾ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കൺട്രോൾ ക്യാബിനാണ്. എൻജിൻ ഷണ്ടിങ് അടക്കമുള്ള കാര്യങ്ങൾ ഇതിന് ആവശ്യമില്ല.പൂജ്യത്തിൽനിന്ന് 80 കിലോമീറ്റർവരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ട് എത്താനാകും എന്നതും മറ്റൊരു ഗുണമാണ്. മെമു തീവണ്ടിയിൽ പരമാവധി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 3000-4000 വരെയായിരിക്കും. സാധാരണ പാസഞ്ചർ തീവണ്ടിയിൽ ഇത് 1500-2000 ആണ്.ആഴ്ചയിൽ ഒരിക്കലാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുക. ഇതിന് 5-6 മണിക്കൂർ വേണ്ടിവരും. ഇപ്പോൾ ഈറോഡിലാണ് ഒരു മെമു യൂണിറ്റുള്ളത്. കേരളത്തിൽ പാലക്കാട്ടും കൊല്ലത്തുമാണ് മെമു ഷെഡ് പണിയുന്നത്.ആഗസ്തിൽ മധ്യകേരളത്തിൽ മെമു ഓടിത്തുടങ്ങുംപുതിയ സമയം അനുവദിച്ച് മെമു ഓടിക്കുന്നതിന് പകരം നിലവിലുള്ള പാസഞ്ചറുകൾക്ക് പകരം അതേ സമയത്ത് മെമു ഓടിക്കാനാണ് റെയിൽവേ തീരുമാനം.
==അവലംബം==
http://www.mathrubhumi.com/online/malayalam/news/story/397039/2010-07-06/kerala<br />
"https://ml.wikipedia.org/wiki/മെമു" എന്ന താളിൽനിന്ന് ശേഖരിച്ചത്