"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
==പുതിയനിയമത്തിൽ==
[[ചിത്രം:BambergApocalypseFolio032vBeastFromSeaWith7Heads.JPG|thumb|250px|right|[[വെളിപാട് പുസ്തകം]] പതിമൂന്നാം അദ്ധ്യായത്തിൽ പറയുന്ന കടലിൽ നിന്നു വരുന്ന ജന്തു, ക്രിസ്തീയ യുഗാന്തസങ്കല്പത്തിലെ കപടമിശിഹായായ അന്തിക്രിസ്തുവിന്റെ പ്രതിരൂപമായി കരുതപ്പെടുന്നു‌]]
അന്തിക്രിസ്തു എന്ന പദം പുതിയനിയമത്തിൽ യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലായി അഞ്ചുവട്ടം പത്യക്ഷപ്പെടുന്നുണ്ട്. ഒരിടത്ത് അത് ബഹുവചനവും മറ്റു നാലിടങ്ങളിലും ഏകവചനവുമാണ്‌.<ref>{{cite web| title =Word Search Results for "antichristos (Strong's 500) Strong's antichristos (Strong's 500)"| publisher =The Blue Letter Bible| url =http://www.blueletterbible.org/cgi-bin/strongs.pl?strongs=500 Strong's G500| accessdate =2007-11-27}}</ref> [[യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം|യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ]] അന്തിക്രിസ്തുവിന്റെ വരവ്, അന്ത്യനാഴികയുടെ അടയാളമായി പറയുന്നു. [[യേശു]] മാംസരൂപമെടുത്ത ക്രിസ്തുവാണെന്നതിനെ നിഷേധിക്കുന്ന വ്യാജപ്രവാചകന്മാർ പ്രകടിപ്പിക്കുന്നത് അന്തിക്രിസ്തുവിന്റെ ചൈതന്യമാണ്‌. [[പൗലോസ് അപ്പസ്തോലൻ]] [[തെസ്സലോനിക്യർക്ക് എഴുതിയ രണ്ടാം ലേഖനം|തെസ്സലോനിക്കർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ]], അന്തിക്രിസ്തു എന്ന പദം കാണുന്നില്ലെങ്കിലും അതിന്റെ രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്ന "പാപത്തിന്റെ മനുഷ്യൻ", യോഹന്നാന്റെ ലേഖനങ്ങളിലെ അന്തിക്രിസ്തുവിനെ തന്നെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. ക്രിസ്തുവിന്റെ ഈ പ്രതിദ്വന്ദിയുടെ സ്വഭാവവും, ദൗത്യവും, ആഗമനവും, വെളിപാടുകളും പൗലോസ് സംഗ്രഹിക്കുന്നുണ്ട്. കർത്താവിന്റെ ദിവസത്തിന്റെ ആഗമനത്തിനു മുൻപ് വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന നിഷേധിയുടെ വരവ് സംഭവിക്കേണ്ടതുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്. തന്റെ പുനരാഗമനത്തിൽ കർത്താവ് അവനെ നശിപ്പിക്കുന്നതു വരെ, അവൻ ദേവാലയത്തിൽ കർത്താവിന്റെ സ്ഥാനത്ത് കടന്നിരിക്കുകയും ജനത്തെ പൈശാചികമായ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടി വഴിതെറ്റിക്കുകയും ചെയ്യും.
 
 
[[പുതിയനിയമം|പുതിയനിയമത്തിലെ]] [[വെളിപാട് പുസ്തകം|വെളിപാടുപുസ്തകം]] പതിമൂന്നാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു ജന്തുക്കളും അന്തികിസ്തുവിന്റെ പ്രതിരൂപങ്ങളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ, കടലിൽ നിന്നു കയറിവരുന്ന ജന്തു അതിന്റെ മരണവും ഉയിർപ്പും ദൈവികമായ ബഹുമാനം അവകാശപ്പെടുന്നതും വഴി യേശുവിന്റെ വികൃതാനുകരണമാവുന്നു. കരയിൽ നിന്നു വരുന്ന കുഞ്ഞാടിന്റെ സ്വരമുള്ള രണ്ടാമത്തെ ജന്തു, അടയാളങ്ങളും അത്ഭുതങ്ങളും കാട്ടുകയും ആദ്യത്തേതിനെ ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതു വഴി ക്രിസ്തീയസങ്കല്പത്തിലെ [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] അനുകരണമാവുന്നു. ആദ്യജന്തുവിന്റെ ശരീരത്തിലെ മുറിപ്പാടും 666 എന്ന അതിന്റെ അടയാളസംഖ്യയും{{Ref_label|൧|൧|none}} ദൈവികമായ ആരാധന അവകാശപ്പെട്ടിരുന്ന ക്രിസ്തുമതപീഡകൻ നീറോ ചക്രവർത്തിയുമായി അന്തിക്രിസ്തുവിനെ ബന്ധിപ്പിച്ച് അതിന്‌ രാഷ്ടീയമാനം നൽകുന്ന സൂചനകളായി പറയപ്പെടുന്നു.<ref name = "oxford">The Antichrist, the Oxford Companion to the Bible, പുറങ്ങൾ 31-32</ref>
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്