"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108:
അഫ്ഗാനിസ്താനിലെ യുദ്ധം, സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തെക്കുറിച്ച് റഷ്യയിലും മറ്റും പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് സോവിയറ്റ് സൈനികർക്ക്, പ്രത്യേകിച്ചും താഴ്ന്ന പദവികളിലുള്ളവർക്ക്, ഈ യുദ്ധത്തിൽ മടുപ്പും താല്പര്യക്കുറവും അനുഭവപ്പെട്ടിരുന്നു എന്ന് മനസിലാക്കാം. വന്യവും വാസയോഗ്യമല്ലാത്തതുമായ ഈ രാജ്യത്ത് തങ്ങൾ അധിനിവേശം നടത്തിയതിന്റെ ആവശ്യകത, ഇവർക്ക് മനസിലായിരുന്നില്ല അല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. മിക്കവാറും അഫ്ഗാനികളും സോവിയറ്റ് സൈനികരെ വെറുത്തിരുന്നു എന്നവർക്കറിയാമായിരുന്നു. അഫ്ഗാൻ സൈന്യവും കാബൂളിലെ ഭരണനേതൃത്വവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ മനസിലാക്കി. അഫ്ഗാൻ സർക്കാരിലെ ഉന്നതരുടെ നന്ധുക്കൾ പലരും മുജാഹിദീനുകൾക്കൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിലൂടെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധകക്ഷികൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തു. സോവിയറ്റ് സൈനികരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താൻ, ഒരു ചതുപ്പുനിലമായിരുന്നു. അതുകൊണ്ട് ഈ യുദ്ധത്തെ സോവിയറ്റുകളുടെ വിയറ്റ്നാം എന്നും പറയപ്പെടുന്നു.
 
യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ ഏഴരലക്ഷം സോവിയറ്റ് ഭടന്മാരുടെ ദുരിതകഥകൾ സോവിയറ്റ് യൂനിയനിൽ പാട്ടായി. സോവിയറ്റ് യൂനിയന്റെ പതനത്തിന് മുഹാഹിദീൻ[[അഫ്ഗാൻ മുജാഹിദീൻ|മുജാഹിദീൻ]] ആണ് പൂർണ്ണ ഉത്തരവാദി എന്ന് പറയാനാകില്ലെങ്കിലും സോവിയറ്റ് ശിഥിലീകരണത്തിൽ മുജാഹിദീന്റെ പങ്ക് ചെറുതല്ല. അഫ്ഗാനിസ്താനിൽ നിന്നുള്ള പിന്മാറ്റം, സോവിയറ്റ് യൂനിയനിലെ ജനങ്ങളേയും സൈന്യത്തേയും നിരാശരാക്കി. ഈ യുദ്ധം സോവിയറ്റ് യൂനിയന്റെ ഖജനാവ് കാലിയാക്കുകയും, അന്താരാഷ്ട്രനയതന്ത്രതലത്തിൽ ക്ഷീണമുണ്ടാക്കുകയും, സോവിയറ്റ് നേതാക്കൾക്ക്, അവരുടെ തന്നെ [[മാർക്സിസം|മാർക്സിസ്റ്റ്]] [[ലെനിനിസം|ലെനിനിനിസ്റ്റ്]] വിശ്വാസപ്രമാണങ്ങളിൽ അവിശ്വാസം വളർത്താനും കാരണമാക്കി.
 
ഈ യുദ്ധം കൊണ്ട് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനും]] ഗുണമൊന്നുമുണ്ടായില്ല. യുദ്ധം, രാജ്യത്തെ വിദ്യാസമ്പന്നരേയും ബുദ്ധിജീവികളേയും ഉദ്യോഗസ്ഥരേയും തുടച്ചു നീക്കി. ഇവർ കൊല്ലപ്പെടുകയോ രാജ്യം വിട്ട് പോകുകയോ ചെയ്തു. ഈ സ്ഥാനത്ത് [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|പ്രതിരോധകക്ഷികളിലെ]] തീവ്രമൗലികവാദികളായ മതനേതാക്കളും, വംശീയശക്തികളും സ്ഥാനം പിടിച്ചു. ഇവർ ഒരു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നതിനു പകരം സ്വന്തം താല്പര്യങ്ങൾക്കായി നിലകൊണ്ടു. അങ്ങനെ അഫ്ഗാനിസ്താൻ എന്ന രാജ്യം തന്നെ യുദ്ധത്തിനു ശേഷം ശിഥിലമായി.<ref name=afghans20/>
 
== അവലംബം ==