"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
=== വിയർപ്പ് ===
മനുഷ്യരിൽ ശരീര താപനില നിയന്ത്രിക്കുന്നതിൽ പ്രധാനപങ്ക്‌ വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയർപ്പ്‌ എന്നത്‌. ശരീരത്തിൽനിന്നും ജലം (വിയർപ്പ്‌) ബാഷ്പമായിപ്പോകുമ്പോൾ, ശരീരം തണുക്കുന്നു. എന്നാൽ ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന ദിവസങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിയർപ്പ്‌ അന്തരീക്ഷത്തിലേക്ക്‌ ആവിയായി മാറുന്നതിന്‌ താമസം നേരിടുന്നു. അപ്പോൾ നാം "വിയർത്തൊഴുകുന്നു". അതുകൊണ്ടാണ്‌ താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തിൽ വിയർത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്‌. എന്നാൽ സാധാരണ ദിവസങ്ങളിൽ അന്തരീക്ഷ ആർദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗൾഫ്‌ നാടുകളിലും, കടലിൽനിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയർത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്‌. ഈ അവരസരത്തിലും വിയർപ്പ്‌ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്‌, എന്നാൽ അത്‌ അതേ തോതിൽത്തന്നെ അന്തരീക്ഷത്തിലേക്ക്‌ ആവിയായിപ്പോകുന്നതിനാൽ നാം അറിയുന്നില്ല എന്നുമാത്രം.
 
== ഡ്യൂ പോയിന്റ് ==
 
അന്തരിക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയെ ഡ്യൂ പോയിന്റ് (dew point) എന്നു പറയുന്നു. അന്തരീക്ഷ താപനിലയും, ആർദ്രതയും ഡ്യൂപോയിന്റും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയിൽ ഹ്യുമിഡിറ്റി 100% ആയിരിക്കും. ഡ്യൂ പോയിന്റിനേക്കാൾ താഴെ താപനിലയുള്ള ഒരു വസ്തുവിന്റെ പ്രതലത്തിലേക്ക് അന്തരീക്ഷവായുവിലെ ബാഷ്പം ഘനീഭവിച്ച് ജലമായി മാറും. അതുകൊണ്ടാണ് ഫ്രിഡ്ജിൽനിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
=== തുഷാരം ===
"https://ml.wikipedia.org/wiki/ആർദ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്