"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
നാട്യശാസ്ത്രത്തിൽ ദാക്ഷിണാത്യ, പാഞ്ചാലി, ഔഡ്രമാഗധി, അവന്തി എന്നു നാലു തരം പ്രവൃത്തികളെപ്പറ്റി പറയുന്നുണ്ടെങ്കിൽ മഹേശ്വരപത്ര രചിച്ച അഭിനയചന്ദ്രികയിൽ ഒഡീസ്സിക്ക് ഔഡ്രാ ശൈലിയാണ് ആലംബം. നാട്യശാസ്ത്രത്തിലെ “നൃത്തസ്ഥാന”ങ്ങളാണ് ഒഡിസ്സിയിലെ ‘ഭംഗി’കൾ. ശ്രീകൃഷ്ണൻ ഓടക്കുഴൽ ഊതികൊണ്ട് നിൽക്കുന്ന നിലയെ അനുസ്മരിപ്പിക്കുന്നു ഒഡിസ്സിയിലെ ‘ത്രിഭംഗി’. മൂന്ന് വളവുകളുണ്ടായിരിക്കും ഈ നിലക്ക്. സം‌യുക്തവും അസം‌യുക്തവും ആയ നൃത്തമുദ്രകൾ ഒഡിസ്സിയിലുണ്ട്. ജംബ, ധ്രുവാ, മാതാ, രൂപക, ത്രിപുട, അട, ഏകതാലി, അടതാലി, ആദിതാളം എന്നിങ്ങനെ ഒമ്പത് തരം താളങ്ങൾ ഒഡിസ്സിക്ക് ഉപയോഗിക്കുന്നു. ഈ താളങ്ങൾ ചവുട്ടുന്നതോടൊപ്പം വൈവിദ്ധ്യമാർന്ന രസഭാവങ്ങളും, ചാരികളും, മണ്ഡലങ്ങളും നൃത്തത്തിൽ പ്രയോഗിക്കുമ്പോൾ ഒഡിസ്സിയുടെ മനോഹാര്യത വർദ്ധിക്കുന്നു. ഏകപാദഭ്രമരിയും, വിപരീതഭംഗിയും ഒഡിസ്സിനൃത്തത്തിന്റെ പ്രത്യേകതകളാണ്. ഒഡിസ്സിയിൽ താണ്ഡവത്തിനും ലാസ്യത്തിനും സ്ഥാനമുണ്ട്. ശബ്ദസ്വരപദം, ബന്ധം, എന്നീ നൃത്തങ്ങൾ താണ്ഡവപ്രധാനമാണ്. ഒറിസയിലെ ഉൾനാടുകളിൽ ശിവൻ, കാളി, വിനായകൻ എന്നീ ദേവതകളെ സ്തുതിക്കുന്ന വിവിധതരം ശബ്ദസ്വരപദം നിലവിലുണ്ട്.
 
==സംഗിതം ഒഡീസി നൃത്തത്തിൽ==
== വിവിധ ഇനങ്ങൾ ==
ദാസിയാട്ടത്തിനും കുച്ചിപ്പുടിക്കും പിന്നണിയിൽ കർണാടക സംഗീതമാലപിക്കുമ്പോൾ ഒഡീസി നൃത്തത്തിന് ഹിന്ദുസ്ഥാനി സംഗീതമാണ് ആലപിക്കുന്നത്. പശ്ചാത്തലത്തിൽ [[മദ്ദളം]], മന്ദിര, ഗിനി, തംബുരു, [[വയലിൻ]] എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു.<ref>http://www.orissatourism.org/orissa-dance-and-music/index.html Orissa Dance and Music</ref>
മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നീ അഞ്ചു ഇനങ്ങളാണു ഒഡീസ്സിയിലുള്ളത്.
==അവതരണം==
 
[[ഭൂമി|ഭൂമിപ്രണാമം]], വിഘ്നേശ്വരപൂജ, വടുനൃത്തം, ഇഷ്ടദേവതാവന്ദനം, സ്വരപല്ലവിനൃത്തം, സഭാഭിനയനൃത്തം, സ്‌‌ഥൂലാപഹപദനൃത്തം, തരിത്സം എന്നിങ്ങനെയാണ് ഒഡീസി നൃത്തപരിപാടിയുടെ അവതരണക്രമം. ഭൂമിദേവിയെ സ്തുതിക്കുന്ന ''ഭൂമിപ്രണാമം'' [[കഥകളി|കഥകളിയിലെ]] തോടയം പോലെ തിരശീലയ്ക്കു പിന്നിൽ നിന്നാണ് അവതരിപ്പിക്കുന്നത്. ഈ നൃത്തം സ്ഥായിഭംഗിയിൽ ആരഭിച്ച് ത്രിഭംഗി സ്ഥാനകത്തിൽ അവസാനിക്കുന്നു. ചൊൽക്കെട്ടുകൾ അനുസരിച്ചാണ് ചുവടുവയ്ക്കുന്നത്.
 
വന്ദശ്ലൊകം കൊണ്ട് വിഘ്നേശ്വരനെ പ്രകീർത്തിക്കുന്ന നൃത്തമാണ് ''വിഘ്നേശ്വരപൂജ''. ദ്രുതകാലത്തിൽ താളസമ്മിശ്രമായി ചെയ്യുന്ന ഒന്നാണ് വടുനൃത്തം. ഇതിൽ അംഗവിന്യാസങ്ങൾക്കാണ് പ്രാധാന്യം. സാഹിത്യമില്ലാതെ നടത്തുന്ന ഈ വടുനൃത്തത്തിൽ വടുകഭൈരവൻ ചെയ്യുന്ന ഷോഡശോപചാര പൂജയാണ് വിഷയം.
 
ഇഷ്ടദേവതാവന്ദനം അഭിനയപ്രധാനമാണ്. ''ഗീതഗോവിന്ദ''ത്തിലെ പദങ്ങളാണ് ഇതിൽ അഭിനയിക്കാറുള്ളത്. ഒഡീസി നൃത്തത്തിൽ കണ്ടുവരുന്ന സ്വരപല്ലവിക്ക് ഭരതനാട്യത്തിലെ ജാതിസ്വരത്തോടു സാദൃശ്യമുണ്ട്. രാഗാലാപത്തിൽ ആരംഭിച്ച് ചൊൽക്കെട്ടുകളോടുകൂടി അഭിനയിക്കുന്നതാണ് സ്വരപല്ലവി. സഭാഭിനയം മോനിയാട്ടത്തിലേയും ദാസിയാട്ടത്തിലെയും പദങ്ങളോട് സാമ്യമുള്ളതും അഭിനയ പ്രധാനവുമാണ്.
 
ചൊൽക്കെട്ടിലും അംഗവിന്യാസത്തിലും തില്ലാനയ്ക്കു സമമായിട്ടുള്ള ''തരിത്ധം'' അവതരിപ്പിക്കുന്നതോടുകൂടി നൃത്തപരിപാടിക്ക് സമാപനമാകുന്നു.
 
<!--മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നീ അഞ്ചു ഇനങ്ങളാണു ഒഡീസ്സിയിലുള്ളത്. -->
 
=== മംഗളാചരണം (നൃത്യാഞ്ജലി) ===
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്