(ചെ.) മറുപടി: ആരാധന
(ചെ.) മറുപടി: ആരാധന
വരി 13:
 
==മറുപടി: ആരാധന==
റ്റെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. {{tl|Belief}} എന്ന റ്റെമ്പ്ലേറ്റ് ഉപയോഗിക്കുക. ഏതു താളിലാണ് റ്റെമ്പ്ലേറ്റ് ഉള്‍ക്കൊള്ളിക്കേണ്ടത് എന്നതനുസരിച്ച് { { Belief | ലേഖനത്തിന്റെ പേര്} } എന്നുകൊടുക്കുക. ഉദാ: { { Belief | ആരാധന} }. ({ { എന്നിവയ്ക്കിടയ്ക്ക് ഉള്ള സ്പേസ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ).
 
'''ലേഖനങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്''': എന്റെ അഭിപ്രായത്തില്‍ ലേഖനങ്ങളില്‍ എന്തെങ്കിലും വിജ്ഞാനസബന്ധിയായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാന്‍ പാടില്ല. ഒറ്റവരി ലേഖനങ്ങള്‍ പോലും. തെറ്റായി കാണുന്ന വിവരങ്ങള്‍ നീക്കം ചെയ്തോ ചോദ്യം ചെയ്തോ ലേഖന നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ പക്ഷം. ഒരുപക്ഷേ ഇതുകൊണ്ട് ഏതെങ്കിലും ഒരു മതത്തെയോ ആ മതത്തിലെ വിശ്വാസങ്ങളെയോ സംബന്ധിച്ച് മറ്റു മതങ്ങളെയോ മറ്റ് ലേഖനങ്ങളെ ആകെയോ അപേക്ഷിച്ച് ധാരാളം ലേഖനങ്ങള്‍ വന്നേക്കാം. (ആകെ മലയാളം വിക്കിപീഡിയയില്‍ എഴുതുന്നവര്‍ കൂടിപ്പോയാല്‍ മുപ്പതുപേര്‍ വരും. താരതമ്യേന തുടര്‍ച്ചയായി എഴുതുന്നവര്‍ ഏഴോ എട്ടോ വരും. അതില്‍ കുറച്ചുപേര്‍ സംസാരിച്ച് തീരുമാനിച്ച് ഇങ്ങനെ ഒരു ചായ്‌വ് കൊണ്ടുവന്നാലും ഞാന്‍ അവരെ പഴിക്കില്ല. വെറുതേ രെജിസ്റ്റര്‍ ചെയ്തിട്ട് അനങ്ങാതെപോയ മലയാളം വിക്കിപീഡിയയിലെ രണ്ടായിരത്തിച്ചില്വാനം യൂസേഴ്സിനെയും മലയാളം അസ്സലായി റ്റൈപ്പ് ചെയ്യുന്ന എണ്ണൂറോളം ബ്ലോഗേഴ്സിനെയും മറ്റുമേ പഴിക്കൂ). പക്ഷേ അതിനുള്ള പ്രതിവിധി മറ്റുവിഷയങ്ങളിലും മറ്റാരെങ്കിലും ലേഖനങ്ങള്‍ എഴുതുക എന്നതല്ലേ. അഥവാ മറ്റുള്ളവര്‍ ലേഖനങ്ങള്‍ തിരുത്തി നിഷ്പക്ഷമാക്കാനോ അല്ലെങ്കില്‍ മറ്റുവിഷയങ്ങളെക്കുറിച്ച് എഴുതി ലേഖനങ്ങള്‍ നന്നാക്കാനോ ശ്രമിക്കുന്നില്ലെങ്കില്‍ മലയാളം വിക്കിപീഡിയ ആചാരപ്രതിഷ്ഠാനുപ്രദീപിക ആവുന്നതിലും തെറ്റില്ല.
 
ലേഖനങ്ങള്‍ വസ്തുതാനിഷ്ഠം അല്ലെങ്കില്‍ {{tl|NPOV}}, {{tl|unreferenced}}, {{tl|Not verified}} എന്നീ റ്റെമ്പ്ലേറ്റുകളില്‍ പ്രസക്തമായവ ലേഖനത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാവുന്നതാണ്. [[ഉപയോക്താവ്:Simynazareth|Simynazareth]] 21:05, 19 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്