"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
 
ക്രി.വ. 70-ൽ യഹൂദരുടെ ദേവാലയം നശിപ്പിച്ച റോമൻ സൈന്യാധിപൻ തീത്തൂസിന്റെ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്നും റോമിലെ തീത്തൂസിന്റെ വിജയഘോഷയാത്രയിൽ അത് പ്രദർശിപ്പിച്ചെന്നും ഒന്നാം നൂറ്റാണ്ടിലെ റോമൻ-യഹൂദചരിത്രകാരൻ [[ജോസെഫസ്]] പറയുന്നു. തുടർന്ന് റോമിൽ സൂക്ഷിച്ചിരുന്ന മെനൊരാ ക്രി.വ. 455-ൽ റോം കൊള്ളയടിച്ച വാൻഡൽ സൈന്യം പിടിച്ചെടുത്ത് അവരുടെ തലസ്ഥാനമായിരുന്ന കാർത്തേജിലേയ്ക്ക് കൊണ്ടുപോയിരിക്കാമെന്നും അനുമാനമുണ്ട്.<ref>[http://oll.libertyfund.org/index.php?option=com_staticxt&staticfile=show.php%3Ftitle=1681&Itemid=27 Edward Gibbon: The History of the Decline and Fall of the Roman Empire] (Volume 7: Chapter XLI. From the Online Library of Liberty. The J. B. Bury edition, in 12 volumes.)</ref> മെനൊരയുടെ ഇന്നു ലഭ്യമായ ചിത്രീകരണങ്ങളിൽ ഏറ്റവും പുരാതനമായത്, ക്രിസ്തുവർഷം 70-ലെ യഹൂദകലാപത്തിനെതിരെ സേനാധിപനായ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം നേടിയ വിജയത്തിന്റേയും ദേവാലയം നശിപ്പിച്ചതിന്റേയും സ്മരണയ്ക്കായി റോമിൽ സ്ഥാപിച്ചിരിക്കുന്ന തീത്തൂസിന്റെ കമാനം(Arch of Titus) എന്ന സ്മാരകത്തിലുള്ളതാണ്‌‌. റോമൻ സൈന്യം മെനൊരാ എടുത്തുകൊണ്ടുപോയെന്ന കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. തീത്തൂസിന്റെ കമാനത്തിൽ മെനോരയുടേതായി കൊടുത്തിട്ടുള്ള ചിത്രത്തിൽ ആ വിളക്കിന്‌ അഷ്ടകോണാകൃതിയുള്ള ഇരട്ട അടിസ്ഥാനമാണുള്ളതെന്നും എല്ല യഹൂദശ്രോതസുകളിലും പുരാവസ്തുസൂചനകളിലുമുള്ള മെനോരയ്ക്ക് മൂന്നു കാലുകളിൽ ഉറപ്പിച്ചിട്ടുള്ളതായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "oxford"/>
 
ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, യഹൂദമതത്തിന്റെ പ്രതീകമായി ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം.<ref name= Birnbaum366/>
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്