"മെനൊരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==നിർമ്മിതി==
ഒരു അടിസ്ഥാനവും ഏഴു ശാഖകളുള്ള തണ്ടുമായി ശുദ്ധസ്വർണ്ണത്തിലായിരുന്നു മെനൊരാ നിർമ്മിച്ചിരുന്നത്. ഇടത്തും വലത്തുമുള്ള മുമ്മൂന്നു ശാഖകൾ വളഞ്ഞ് നടുവിലെ ശാഖയുടെ ഉയരത്തിനൊപ്പം എത്തിനിന്നിരുന്നു. <ref name=Birnbaum366>{{cite book |title=A Book of Jewish Concepts|last=Birnbaum|first=Philip |year=1975 |publisher=Hebrew Publishing Company|location=New York |isbn=88482876X|page= |pages=366-367}}</ref> മെനൊരായുടെ രൂപം ദൈവം മോശക്ക് വെളിപ്പെടുത്തിയതായി പറയുന്ന എബ്രായ ബൈബിൾ അതിന്റെ നിർമ്മാണരീതി ഇങ്ങനെ വിവരിക്കുന്നു<ref>പുറപ്പാടിന്റെ പുസ്തകം 25:31-40</ref>
<blockquote>തങ്കം കൊണ്ട് ഒരു നിലവിളക്ക് നീ ഉണ്ടാക്കണം. അതിന്റെ ചുവടും തണ്ടും സ്വർണ്ണത്തകിട് അടിച്ചു പണിതതായിരിക്കണം. പുഷ്പപുടങ്ങളും മകുടങ്ങളും പൂക്കളും അതിനോടു ചേർന്ന് ഒന്നായിരിക്കണം. മൂന്നു ശാഖ വീതം രണ്ടു വശത്തേയ്ക്കുമായി വിളക്കുതണ്ടിന്‌ ആറു ശാഖ ഉണ്ടായിരിക്കണം. നിലവിളക്കിൻ തണ്ടിൽ നിന്നു പുറപ്പെടുന്ന ആറുശാഖ ഓരോന്നിലും ബദാം പൂവിന്റെ ആകൃതിയിൽ ഉള്ള മൂന്നു പുഷ്പപുടവും അതിൽ ഓരോന്നിലും പൂക്കളും മൊട്ടുകളും ഉണ്ടായിരിക്കണം. വിളക്കുതണ്ടിൽ തന്നെ മൊട്ടുകളും പൂക്കളും ഉള്ളതും ബദാം പൂപോലെ ഉള്ളതും ആയ നാലു പുഷ്പപുടം ഉണ്ടായിരിക്കണം. മൂന്നു ജോഡി ശാഖകളുടേയും ചുവട്ടിൽ ഓരോ പൂമൊട്ട് ഉണ്ടായിരിക്കണം. പൂമൊട്ടുകളും ശാഖകളും ചേർത്ത് ഒറ്റക്കഷണമായി തങ്കത്തിൽ അടിച്ചു പണിതിരിക്കണം. നീ ഏഴു ദീപം ഉണ്ടാക്കണം. മുൻഭാഗത്തു വെളിച്ചം കിട്ടത്തക്കവിധത്തിൽ വേണം ദീപങ്ങൾ പിടിപ്പിക്കാൻ. കരിനീക്കികളും അവയ്ക്കുള്ളിലെ പാത്രങ്ങളും തങ്കം കൊണ്ടുള്ളതായിരിക്കണം. ഒരു താലന്തുക. താലന്തു{{Ref_label|ക|ക|none}} തങ്കം വേണം ഉപകരണങ്ങളടക്കം ഇവയെല്ലാം ഉണ്ടാക്കുവാൻ. പർ‌വതത്തിൽ വച്ചു ഞാൻ നിനക്കു കാണിച്ചു തന്ന മാതൃകയിൽ ഇവ ഉണ്ടാക്കാൻ ശ്രദ്ധിക്കുക.</blockquote>
 
മെനൊരായുടെ ശാഖകളെ അർദ്ധവൃത്തത്തിൽ ചിത്രീകരിക്കുക പതിവാണ്‌. എന്നാൽ മദ്ധ്യയുഗങ്ങളിലെ യഹൂദചിന്തകരായ [[രാശി|രാശിയും]]<ref>Exodus 25:32</ref> [[മൈമോനിഡിസ്|മൈമോനിഡിസും]], അവയെ നേർക്കുനേരുള്ളവയായി കണ്ടെന്ന് മൈമോനിഡിസിന്റെ പുത്രൻ അവ്രാഹം പറയുന്നു.<ref>Commentary on Exodus, ch 7</ref>മറ്റു യഹൂദചിന്തകന്മാരൊന്നും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.<ref>See ''Likutei Sichot'' vol 21 pp 168-171</ref>
"https://ml.wikipedia.org/wiki/മെനൊരാ" എന്ന താളിൽനിന്ന് ശേഖരിച്ചത്