"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
ഖത്വർ, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആദർശം പ്രചരിച്ചത് ഹിജാസിൽ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജർ, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ്, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി തുടങ്ങിയവർ പ്രശസ്ത സലഫീ പണ്ഢിതൻമാരാണ്.
 
രണ്ടു നൂറ്റാണ്ട് മുന്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനി ലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്യാഉസ്സുന്ന വൽജമാഅത്തുൽ ബി ദ്അ എന്ന പേരിലും പാകിസ്താനിലും ഇന്ത്യയിലും ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക) എന്നിവിടങ്ങളിലും അഹ്ലേഹദീസ്അഹ്‌ലേഹദീസ് എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ [[കേരള നദ്‌വത്തുൽ മുജാഹിദീൻ]] എന്ന സലഫീ സംഘടന പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ഫിജി ദ്വീപിൽ അഹ്ലെഹദീസ് എന്ന പേരിലാണ് പ്രവർത്തനം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കു ന്ന ജംഇയ്യത്ത് അഹ്ലെ ഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.
 
ഈജിപ്തിൽ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്തകൾ സലഫീ പ്രസ്ഥാനത്തിൻറെ വളർച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു. ഈജിപ്തിൽ അൽമനാർ എന്ന പേരിൽ വർഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളിൽ വേരോട്ടമുണ്ടാക്കി. <ref>
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്