"ഊരകം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് [[വേങ്ങര (ഗ്രാമപഞ്ചായത്ത്)|വേങ്ങര]], [[കണ്ണമംഗലം (ഗ്രാമപഞ്ചായത്ത്)|കണ്ണമംഗലം]] പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.
 
==പഞ്ചായത്ത് രൂപവത്കരണം==
==പ്ഞ്ചായത്ത് രൂപീകരണം==
[[1963]] ഡിസംബർ 20-ന് പഞ്ചായത്ത് നിലവിൽ വന്നു. ഊരകം, മേൽമുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുൾകൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും [[ഊരകം മല|ഊരകം മലയ്ക്കും]] ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്.
 
==ഭൂപ്രകൃതി==
ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളിൽ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളൻ മടക്കൽ, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേയതിർത്തിയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു.
"https://ml.wikipedia.org/wiki/ഊരകം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്