"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
=='പ്രത്യവലോകനം'==
 
തന്റെ സമകാലീനർക്ക് തന്റെ ഈ രചന ഏറെ ഇഷ്ടപ്പെട്ടെന്ന് അഗസ്തീനോസിന്‌ മനസ്സിലായി. കൺഫെഷൻസ് എഴുതി മുപ്പതു വർഷം കഴിഞ്ഞ് അഗസ്തീനോസ് ഇത് സൂചിപ്പിക്കുന്നുണ്ട്. മരണത്തിനു മൂന്നു വർഷം മുൻപ്, ക്രി.വ. 427-ൽ തന്റെ രചനകളെ ഒന്നൊന്നായി പരിഗണിച്ച് എഴുതിയ "പ്രത്യവലോകനങ്ങൾ" (retractations) എന്ന അസാമാന്യ കൃതിയിൽ അദ്ദേഹം കൺഫെഷൻസിനെക്കുറിച്ച് ഇങ്ങനെ എഴുതി: " എന്റെ സത്പ്രവൃത്തികളും പാപകർമ്മങ്ങളുമടങ്ങിയ ആത്മകഥയുടെ പതിമ്മൂന്നു വാല്യങ്ങളും, നീതിമാനും നല്ലവനുമായ ദൈവത്തെ സ്തുതിക്കുന്നു. അതുപോലെ, ദൈവത്തോടു മനുഷ്യനുള്ള സ്നേഹത്തേയും ദൈവത്തെക്കുറിച്ചുള്ള അവന്റെ അറിവിനേയും അവ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ ഇതെഴുതിയ അവസരത്തിൽ എനിക്ക് അനുഭവപ്പെട്ടത്. ഇന്നിതു വായിച്ചുനോക്കുമ്പോൾ എനിക്കുണ്ടാകുന്നതും ഈ അനുഭവം തന്നെയാണ്‌. മറ്റുള്ളവർക്കു തോന്നുന്നതെന്താണെന്ന് അവർ തീരുമാനിക്കട്ടെ. ഏതായാലും ഒരു കാര്യം എനിക്കറിയാം - എന്റെ സഹോദരന്മാരിൽ പലർക്കും ഇതു വളരെയിഷ്ടപ്പെട്ടു. ഇന്നും അവർ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്നു."<ref>അഗസ്തീനോസിന്റെ പ്രത്യവലോകനങ്ങൾ</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്