"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==ജൂലിയൻ മെത്രാൻ==
 
ഭരണകൂടത്തിന്റേയും മാർപ്പാപ്പയുടേയും വിലക്കിനു ശേഷവും ഇറ്റലിയിൽ പെലേജിയനിസത്തിനു പിന്തുണ തീരെ ഇല്ലാതായില്ല. ജൂലിയൻ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിലക്കോടെ തന്നെ പെലാജിയനിസത്തിന്റെ കഥ കഴിഞ്ഞെന്ന് ("Causa finita est"; Case is finished) [[അഗസ്റ്റിൻ|അഗസ്തീനോസ്]] അവകാശപ്പെട്ടിരുന്നെങ്കിലും<ref>വിശ്വാസത്തിന്റെ യുഗം, [[സ്റ്റോറി ഓഫ് സിവിലിസേഷൻ]], നാലാം ഭാഗം, [[വിൽ ഡുറാന്റ്]](പുറങ്ങൾ 69-70)</ref> ഇറ്റലിയിലെ 18 മെത്രാന്മാർ വിലക്കിനെ ധിക്കരിച്ച് പെലേജിയൂസിനെ പിന്തുണച്ചു. അവരിൽ ഏറ്റവും പ്രമുഖൻ എക്ലാനമിലെ ചെറുപ്പക്കാരനായ ജൂലിയൻ [[മെത്രാൻ]](ക്രി.വ.386-454) ആയിരുന്നു. പെലാജിയൻ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രഗത്ഭനായ നേതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ഏറ്റവും [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] സുഹൃത്തായിരുന്ന [[ഇറ്റലി|ഇറ്റലിയിലെ]] മെമോറിയൂസ് മെത്രാന്റെ മകനായിരുന്ന ജൂലിയൻ, പെലേജിയനിസത്തിനെതിരായുള്ള പോരാട്ടത്തിൽ [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] ബദ്ധവൈരിയായി. ഭരണകൂടത്തെ ധിക്കരിച്ചതിന്‌ നാടുകടത്തപ്പെട്ടതിനു ശേഷവും ജൂലിയൻ പെലേജിയൻ പ്രചരണം തുടർന്നു. [[അഗസ്റ്റിൻ|അഗസ്തീനോസുമായുള്ള]] ജൂലിയന്റെ സം‌വാദം ദീർഘവും തീഷ്ണവും വ്യക്തിപരമായ ശത്രുതയുടെ സൂചനകൾ നൽകിയതും ആയിരുന്നു. ക്രി.വ. 430-ൽ [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] [[മരണം]] വരെ അത് തുടർന്നു. അഗസ്തീനോസിന്റെഅഗസ്തീനോസിനെ ജൂലിയൻ, "കഴുതകളുടെ പ്രഭു"(petronus asinorum) എന്നു വിളിക്കുക പോലും ചെയ്തു.<ref>പീറ്റർ ബ്രൗൺ, പുറം 385</ref> മനുഷ്യപ്രകൃതിയേയും, [[ദൈവം|ദൈവത്തിന്റെ]] നീതിയേയും [[ലൈംഗികത|ലൈംഗികതയേയും]] കുറിച്ചുള്ള [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] നിലപാടുകളെ ജൂലിയൻ നിശിതമായി വിമർശിച്ചു. എല്ലാ മനുഷ്യരുടേയും ഉല്പത്തി പാപത്തോടെ ആയതിനാൽ [[ജ്ഞാനസ്നാനം]] വഴി ജന്മപാപത്തിൽ നിന്ന് മുക്തി നേടാതെ മരിക്കുന്ന ശിശുക്കൾ പോലും നരകത്തിലെ നിത്യകാലം ശിക്ഷിക്കപ്പെടുമെന്ന അഗസ്തീനോസിന്റെ നിലപാടാണ്‌ ജൂലിയന്റെ വിമർശനത്തിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നായത്. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:
 
{{Cquote|ശിശുക്കൾ അവരുടേതല്ലാതെ, മറ്റൊരാളുടെ പാപത്തിന്റെ ഭാരം ചുമക്കുന്നെന്ന് താങ്കൾ പറയുന്നു.....നിഷ്കളങ്കരെ ശിക്ഷിക്കുന്ന ഈ വ്യക്തി ആരാണെന്ന് എനിക്കു വിശദീകരിച്ചു തരുക....[[ദൈവം|ദൈവമാണ്‌]] അതു ചെയ്യുന്നതെന്ന് താങ്കൾ മറുപടി പറയുന്നു.....നമ്മെ സ്നേഹിക്കുകയും സ്വന്തം പുത്രനെപ്പോലും നമുക്കായി നൽകുകയും ചെയ്ത [[ദൈവം]] നമ്മെ ഇങ്ങനെ വിധിക്കുന്നു. അവൻ നവജാതശിശുക്കളെ പീഡിപ്പിക്കുന്നു. അവൻ, നല്ലതോ ചീത്തയോ എന്നു പറയാൻ സ്വന്തമായൊരു ഇച്ഛ പോലും രൂപപ്പെട്ടിട്ടില്ലാത്ത ശിശുക്കളെ അവരുടെ ഇച്ഛകളുടെ കളങ്കത്തിന്റെ പേരിൽ നിത്യാഗ്നിയ്ക്ക് ഏല്പിച്ചുകൊടുക്കുന്നു. ഒരുതരം ബോദ്ധ്യപ്പെടുത്തലിനും വഴങ്ങാത്ത ഒരാളായി താങ്കളെ കണക്കാക്കുന്നതായിരിക്കും ശരി. പ്രാകൃതഗോത്രങ്ങൾക്കിടയിൽ പോലും നടപ്പില്ലാത്ത പാതകങ്ങൾക്കു പോന്നവനായ ഒരു [[ദൈവം|ദൈവത്തെ]] സങ്കല്പിക്കുന്ന താങ്കൾ, ധാർമ്മികഭാവനയോ, സംസ്കാരമോ, സാമാന്യബുദ്ധി തന്നെയോ ഇല്ലാത്തവനായി സ്വയം കാട്ടിത്തരുന്നു.<ref name = "freeman"/>}}
 
[[ദൈവം|ദൈവത്തിന്റെ]] നീതിയെ, നീതിയെക്കുറിച്ചുള്ള മനുഷ്യന്റെ ആശയങ്ങളെ ആശ്രയിച്ചു വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ഈ വിമർശനത്തിനു [[അഗസ്റ്റിൻ|അഗസ്തീനോസ്]] കൊടുത്ത മറുപടി.
 
[[ലൈംഗികത|ലൈംഗികതയെ]], ആദിപാപവും അതുവഴിവന്ന മനുഷ്യന്റെ ഹീനാവസ്ഥയുമായി ബന്ധപ്പെടുത്തി തിന്മ എന്ന മട്ടിൽ വിലയിരുത്തുന്ന [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] രീതിയേയും ജൂലിയൻ എതിർത്തു. നഗ്നതയും ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട ലജ്ജ തന്നെ, തന്റെ നിലപാടിനു തെളിവായി അഗസ്തീനോസ് അവതരിപ്പിച്ചു. രതിവാസനയെ, ശരീരത്തിൽ ആറാമതായുള്ള ഇന്ദ്രിയവും, വിവേചനാപൂർ‌വം നന്മയ്ക്കായി ഉപയോഗിക്കാവുന്ന നിഷ്പക്ഷോർജ്ജവും ആയി ജൂലിയൻ വിശേഷിപ്പിച്ചപ്പോൾ അഗസ്തീനോസിന്റെ പ്രതികരണം ഇതായിരുന്നു:
 
{{Cquote|അങ്ങനേയോ? അതാണോ നിന്റെ അനുഭവം? അപ്പോൾ ദമ്പതികൾ ആ തിന്മയിൽ നിയന്ത്രണം പാലിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല?--നിന്റെ 'ഇഷ്ടനന്മയുടെ' കാര്യം തന്നെയാണ്‌ ഞാൻ പറയുന്നത്. തോന്നുമ്പോഴെല്ലാം, കാമം ഇക്കിളിപ്പെടുത്തുമ്പോഴെല്ലാം, അവർ കിടക്കയിൽ ചാടിക്കയറണം എന്നാണോ നീ പറയുന്നത്? ആ 'ചൊറിച്ചിലിനെ' അവർ രാത്രിവരെ നീട്ടിവച്ചാൽ അതു (നിന്റെ ദൃഷ്ടിയിൽ) തെറ്റാകും. നിന്റെ 'സ്വാഭാവികനന്മ' ഉണരുമ്പോഴൊക്കെ "ശരീരങ്ങളുടെ ഒന്നാകൽ" എന്നു നീ വിശേഷിപ്പിക്കുന്ന പണി കൂടിയേ തീരൂ! നിന്റെ വിവാഹജീവിതം ഇത്തരത്തിലുള്ളത് ആയിരുന്നെങ്കിൽ, ആ അനുഭവത്തെ ഈ ചർച്ചയിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു വരാതിരിക്കുക.<ref>പീറ്റർ ബ്രൗൺ, പുറം 393</ref>}}
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്