"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ലൈംഗികതയെ, ആദിപാപവും അതുവഴിവന്ന മനുഷ്യന്റെ ഹീനാവസ്ഥയുമായി ബന്ധപ്പെടുത്തി തിന്മ എന്ന മട്ടിൽ വിലയിരുത്തുന്ന അഗസ്തീനോസിന്റെ രീതിയേയും ജൂലിയൻ എതിർത്തു. നഗ്നതയും ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട ലജ്ജ തന്നെ, തന്റെ നിലപാടിനു തെളിവായി അഗസ്തീനോസ് അവതരിപ്പിച്ചു. രതിവാസനയെ, ശരീരത്തിൽ ആറാമതായുള്ള ഇന്ദ്രിയവും, വിവേചനാപൂർ‌വം നന്മയ്ക്കായി ഉപയോഗിക്കാവുന്ന നിഷ്പക്ഷോർജ്ജവും ആയി ജൂലിയൻ വിശേഷിപ്പിച്ചപ്പോൾ അഗസ്തീനോസിന്റെ പ്രതികരണം ഇതായിരുന്നു:
 
{{Cquote|അങ്ങനേയോ? അതാണോ നിന്റെ അനുഭവം? അപ്പോൾ ദമ്പതികൾ ആ തിന്മയിൽ നിയന്ത്രണം പാലിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല?--നിന്റെ 'ഇഷ്ടനന്മയുടെ' കാര്യം തന്നെയാണ്‌ ഞാൻ പറയുന്നത്. തോന്നുമ്പോഴെല്ലാം, കാമം ഇക്കിളിപ്പെടുത്തുമ്പോഴെല്ലാം, അവർ കിടക്കയിൽ ചാടിക്കയറണം എന്നാണോ നീ പറയുന്നത്? ആ 'ചൊറിച്ചിലിനെ' അവർ രാത്രിവരെ നീട്ടിവച്ചാൽ അതു (നിന്റെ ദൃഷ്ടിയിൽ) തെറ്റാകും. നിന്റെ 'സ്വാഭാവികനന്മ' ഉണരുമ്പോഴൊക്കെ "ശരീരങ്ങളുടെ ഒന്നാകൽ" എന്നു നീ വിശേഷിപ്പിക്കുന്ന പണി കൂടിയേ തീരൂ! നിന്റെ വിവാഹജീവിതം ഇത്തരത്തിലുള്ളത് ആയിരുന്നെങ്കിൽ, ആ അനുഭവത്തെ ഈ ചർച്ചയിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു വരാതിരിക്കുക.<ref>പീറ്റർ ബ്രൗൺ, പുറം 393</ref>}}
 
പെലാജിയന്മാരെ റോമിൽ നിന്ന് ബഹിഷ്കരിച്ച ശേഷമുള്ള വർഷങ്ങളിൽ അവരുടെ പ്രസ്ഥാനത്തിന്റെ ചരിത്രം, എക്ലാനമിലെ ജൂലിയനും അഗസ്തീനോസും തമ്മിലുള്ള സം‌വാദത്തിന്റെ ചരിത്രമായിരുന്നു. മരണത്തിൽ കലാശിച്ച പനി തുടങ്ങുന്നതിനു ഏതാനും ദിവസം മുൻപ് വരെ ജൂലിയനെ വിമർശിച്ചുള്ള മറ്റൊരു കൃതിയുടെ രചന അഗസ്തീനോസ് തുടർന്നു. ആ കൃതി പൂർത്തിയായില്ല.
പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ എക്ലാനമിലെ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
 
പെലാജിയനിസത്തിന്റെ ഏറ്റവും പ്രഗത്ഭവക്താവായിരുന്ന ജൂലിയൻ അവസാന നാളുകൾ ചെലവഴിച്ചത് സിസിലിയിൽ കൊച്ചുകുട്ടികളെ അക്ഷരമാല പഠിപ്പിക്കുന്ന അദ്ധ്യാപകനായാണ്‌. പെലേജിയനിസത്തിന്റെ ധർമ്മവ്യവസ്ഥ തെക്കൻ ഇറ്റലിയിലും സിസിലിയും ക്രി.വ. 455-ൽ എക്ലാനമിലെ ജൂലിയന്റെ മരണം വരെ പ്രചരിച്ചു. <ref>[http://www.controverscial.com/Unitarian%20Universalists.htm controverscial.com] Unitarian Universalism</ref> ഒരു പ്രസ്ഥാനമെന്ന നിലയിൽ പെലേജിയനിസം ആറാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായെങ്കിലും, ആധുനികകാലത്തെ യേശുസഭാ പ്രസ്ഥാനത്തിൽ(Church of Christ Movement) അതിന്റെ പ്രതിഫലനം കാണുന്നവരുണ്ട്.<ref>[http://www.highbeam.com/ref/doc3.asp?docid=1E1:Pelagian Pelagianism] The Columbia Encyclopedia, Sixth Edition; 2006 . (Accessed May. 10, 2006.)</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്