"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==ജൂലിയൻ മെത്രാൻ==
 
ഭരണകൂടത്തിന്റേയും മാർപ്പാപ്പയുടേയും വിലക്കിനു ശേഷവും ഇറ്റലിയിൽ പെലേജിയനിസത്തിനു പിന്തുണ തീരെ ഇല്ലാതായില്ല. അവിടത്തെ 18 മെത്രാന്മാർ മാർപ്പാപ്പയുടെ വിലക്കിനെ ധിക്കരിച്ച് പെലേജിയൂസിനെ പിന്തുണച്ചു. അവരിൽ ഏറ്റവും പ്രമുഖൻ എക്ലാനമിലെ ചെറുപ്പക്കാരനായ ജൂലിയൻ [[മെത്രാൻ]] ആയിരുന്നു. അഗസ്തീനോസിന്റെ സുഹൃത്തായിരുന്ന ഇറ്റലിയിലെ മെമോറിയൂസ് മെത്രാന്റെ മകനായിരുന്ന ജൂലിയൻ പെലേജിയനിസത്തിനെതിരായുള്ള പോരാട്ടത്തിൽ [[അഗസ്റ്റിൻ|അഗസ്തീനോസിന്റെ]] ബദ്ധവൈരിയായി. ഭരണകൂടത്തെ ധിക്കരിച്ചതിന്‌ നാടുകടത്തപ്പെട്ടതിനു ശേഷവും ജൂലിയൻ പെലേജിയൻ പ്രചരണം തുടർന്നു. അഗസ്തീനോസുമായുള്ള ജൂലിയന്റെ സം‌വാദം ദീർഘവും തീഷ്ണവും വ്യക്തിപരമായ ശത്രുതയുടെ സൂചനകൾ നൽകിയതും ആയിരുന്നു. ക്രി.വ. 430-ൽ അഗസ്തീനോസിന്റെ മരണം വരെ അത് തുടർന്നു. അഗസ്തീനോസിന്റെ ജൂലിയൻ "കഴുതകളുടെ പ്രഭു"(petronus asinorum) എന്നു വിളിക്കുക പോലും ചെയ്തു.<ref>പീറ്റർ ബ്രൗൺ, പുറം 385</ref>
 
 
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്