"പെലേജിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==വിലക്ക്==
റോമിന്റെ മേലുള്ള അലാറിക്കിന്റെ വിസിഗോത്ത് സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ആഫ്രിക്കയിലെത്തിയ അഭയാർത്ഥികളിൽ പെലേജിയൂസും ഉൾപ്പെട്ടിരുന്നു. നേരത്തെ ഇറ്റലിയിൽ പ്രചരിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ അതോടെ ആഫ്രിക്കയിൽ പ്രചരിക്കാൻ തുടങ്ങി. താമസിയാതെ പെലേജിയൂസ് ആഫ്രിക്ക വിട്ട് പലസ്തീനയിലേയ്ക്ക് പോയെങ്കിലും പെലേജിയൻ നിലപാടിന്റെ ശക്തനായ വക്താവായിരുന്ന സെലസ്റ്റിയസ് ആഫ്രിക്കയിൽ തുടർന്നു‌. പലസ്തീനയിലെത്തിയ പെലേജിയൂസിനെക്കുറിച്ച് അവിടെ താപസജീവിതം നയിച്ചിരുന്ന [[ജെറോം|ജെറോമിന്‌]] [[അഗസ്റ്റിൻ|അഗസ്തീനോസ്]] മുന്നറിയിപ്പു കൊടുത്തു. പെലേജിയനിസത്തെക്കുറിച്ചു തീരുമാനിക്കാൻ [[യെരുശലേം|യെരുശലേമിൽ]] രണ്ടു സൂനഹദോസുകൾ ചേർന്നു. അതിലൊരു സൂനഹദോസ് പെലേജിയനിസത്തെ ശപിക്കുകയും മറ്റേത് അതിനെ അംഗീകരിക്കുകയും ചെയ്തു. അഗസ്തീനോസിന്റെ ഉത്സാഹത്തിൽ ക്രി.വ. 416-ൽ സംഘടിപ്പിക്കപ്പെട്ട രണ്ട് ഉത്തരാഫ്രിക്കൻ സൂനഹദോസുകളും പെലേജിയനിസത്തെ ശപിച്ചു. റോമിലെ മെത്രാനായിരുന്ന [[മാർപ്പാപ്പ]] ഇന്നസെന്റ് പെലേജിയനിസത്തെ ശപിച്ചെങ്കിലും അദ്ദേഹത്തിന്റെ പിൻ‌ഗാമി സോസിമസ് തന്റെ കാര്യം വാദിക്കാൻ [[റോം|റോമിലെത്തിയ]] പെലേജിയൂസിനോട് സഹതാപം കാട്ടി. എന്നാൽ [[റോം|റോമിൽ]] അക്കാലത്തു നടന്ന ഒരു ലഹളയ്ക്ക് പെലേജിയൂസിന്റെ അനുയായികൾ ഉത്തരവാദികളാണെന്നു കരുതിയ ഹോണോറിയസ് ചക്രവർത്തി പെലേജിയനിസത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു വിളമ്പരം ഇറക്കുകയും പെലേജിയന്മാരെ റോമിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഭരണരംഗത്ത് നിലനിന്നിരുന്ന അഴിമതിക്കെതിരെയുള്ള പെലേജിയൂസിന്റെ വിമർശനവും ചക്രവർത്തിയെ അദ്ദേഹത്തിനെതിരായി തിരിക്കാൻ സഹായിച്ചു എന്നു പറയപ്പെടുന്നു. അഗസ്തീനോസിന്റെ സുഹൃത്തും ഉത്തരാഫ്രിക്കയിൽ അദ്ദേഹത്തിന്റെ ജന്മനാടായ തഗാസ്തയിലെ മെത്രാനുമായിരുന്ന അലിപ്പിയസ്, പെലാജിയന്മാർക്കെതിരെപെലേജിയന്മാർക്കെതിരെ ഈ തീരുമാനമെടുക്കാനായി രാജകീയോദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തു എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.{{Ref_label|ക|ക|none}} ആഫ്രിക്കയിൽ, സഭയുടെ വക ഭൂമിയിൽ മേഞ്ഞുകൊഴുത്ത 80 കുതിരകളായിരുന്നത്രെ കൈക്കൂലി.{{Ref_label|ഖ|ഖ|none}} ഭരണകൂടം പെലാജിയൂസിനെതിരായതോടെ സോസിമസ് [[മാർപ്പാപ്പ|മാർപ്പാപ്പായും]] പഴയ ‌നിലപാടുമാറ്റി, പെലേജിയൻ വാദത്തെ ശപിച്ചു.
 
==ജൂലിയൻ മെത്രാൻ==
"https://ml.wikipedia.org/wiki/പെലേജിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്