"പ്രാണായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 5:
 
===നാഡിശുദ്ധി പ്രാണായാമം===
മനുഷ്യശരീരത്തിൽ 72,000 നാഡികളാണുള്ളത്. ഇവയെല്ലാം [[ഇഡ]], [[പിംഗള]] എന്നീ രണ്ടു നാഡികളായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയിൽ ഇഡാനാഡിയുടെ മുഖം ഇടത്തെ [[നാസിക|നാസാദ്വാരവും]] പിംഗള നാഡിയുടേത് വലത്തെ നാസാദ്വാരവും ആകുന്നു. ഈ നാഡികളുടെ ശുദ്ധി അതിനോടു ബന്ധപ്പെട്ട എല്ലാ നാഡികളേയും ശുദ്ധിചെയ്യുന്നു. [[വായു|വായുവിനെക്കൊണ്ട്]] പൊടിപടലങ്ങൾ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെക്കൊണ്ട് നാഡികളിലുള്ള മാലിന്യങ്ങൾ നിർഹരിക്കപ്പെടുന്നു എന്നതാണ് [[യൊഗ|യോഗശാസ്ത്രസിദ്ധാന്തം]]. രണ്ടു നാസാദ്വാ രങ്ങളിലൂടേയും മാറി മാറി ചെയ്യുന്നതുകൊ ണ്ട് ഇതിനു 'അനുലോമ വിലോമം' എന്നും പേരുണ്ട്.
 
'''ചെയ്യേണ്ട വിധം'''
[[പത്മാസനം|പത്മാസനത്തിലോ]] സിദ്ധാസനത്തിലോ [[സുഖാസനം|സുഖാസനത്തിലോ]] ഇതു ചെയ്യാവുന്നതാണ്. ചമ്രംപടിഞ്ഞിരുന്നാൽ സുഖാസനമായി. നിവർന്നിരുന്ന് വലത്തെ നാസാദ്വാരം വലതു കൈയിന്റെ [[തള്ളവിരൽ|തള്ളവിരൽ]] (അംഗുഷ്ഠ)കൊണ്ടടച്ച്
ഇടത്തെ നാസാദ്വാരത്തിൽക്കൂടെ ശക്തിയില്ലാതെ സുദീർഘമായി ശ്വാസമെടുക്കണം. പിന്നീട് മോതിരവിരൽകൊണ്ട് ഇടത്തെ നാസാദ്വാരം അടച്ച് അതുപോലെതന്നെ വലത്തെ നാസാദ്വാരത്തിൽക്കൂടെ പുറത്തുവിടണം. അപ്രകാരം വീണ്ടും വലതുഭാഗത്തുകൂടെ എടുത്ത് ഇടതുഭാഗത്തുകൂടെ പുറത്തുവിടണം. ഇങ്ങനെ നാലു തവണ ചെയ്യുമ്പോൾ ഒരു പ്രാണായാമമായി. ചുരുങ്ങിയത് 12 എണ്ണമെങ്കിലും അഭ്യസിക്കണം.
 
വരി 14:
 
===ശീതളി പ്രാണായാമം===
ശരീരത്തിനു ശൈത്യത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതിനു ശീതളി എന്ന പേരു സിദ്ധിച്ചിട്ടുള്ളത്. പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി അഭ്യസിക്കാം. നിവർന്നിരുന്ന് [[നാക്ക്]] ഒരു പ്രത്യേക രീതിയിൽ മടക്കി [[കാക്ക|കാക്കയുടെ]] കൊക്കിന്റെ ആകൃതിയിലാക്കി (ഇതിനു കാകിമുദ്ര എന്നു പറയും) വായിലൂടെ സുദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. അതിനുശേഷം കുറച്ചുനേരം ഉള്ളിൽനിർത്തി പിന്നീട് രണ്ടു നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇത് ഒരു പ്രാണായാമമാണ്. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിർത്തുന്നത് 24 മാത്രയും പുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്
 
===ശശാങ്കാസനം===
[[വജ്രാസനം|വജ്രാസനത്തിലിരുന്ന്]] (കാൽമുട്ടുകൾ മടക്കി നിവർന്നിരുന്നാൽ വജ്രാസനമായി) ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കൈകൾ മേല്‌പോട്ടു പൊക്കി ശ്വാസം പുറത്തുവിട്ടുകൊണ്ട് മുന്നിലേക്കു കുനിഞ്ഞ് [[നെറ്റി|നെറ്റിയും]] കൈകളും തറയിൽ തൊടണം. സാധാരണ ശ്വാസത്തിൽ കുറച്ചുനേരം ഈ നിലയിൽ കിടന്നശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് നിവർന്ന് പുറത്തുവിട്ടുകൊണ്ട് കൈകൾ താഴെക്കൊണ്ടുവരണം. ഇത് കൂടുതൽ സമയം ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുകയും ആവാം. [[നട്ടെല്ല്]], [[തലച്ചോറ്]] എന്നീ ഭാഗങ്ങൾക്ക് വളരെയധികം വിശ്രമം കൊടുക്കുന്ന ഒന്നാണിത്.
 
===പവനമുക്താസനം===
വരി 23:
 
===യോഗനിദ്ര===
ഇതിന് [[ശവാസനം]] എന്നും പറയും. മനസ്സിന്റെ ശാന്തതയ്ക്കും ഏകാഗ്രതയ്ക്കും വളരെ ഗുണം ചെയ്യും. മലർന്നുകിടന്ന് കൈകളും കാലുകളും കുറച്ചൊന്നകത്തി സാധാരണ ശ്വാസത്തിൽ അഞ്ചോ പത്തോ മിനുട്ടുവരെ കിടക്കാം. ശരീരത്തിന്റെ പാദം മുതൽ ശിരസ്സുവരേയുള്ള ഓരോരോ ഭാഗങ്ങളേയും മനസ്സുകൊണ്ട് സങ്കല്പിച്ച് അയവുവരുത്തണം. കുറച്ചുനേരം കിടന്നാൽ ശരീരത്തിന് ഘനം കുറവും മനസ്സിന് സ്വസ്ഥതയും ഉണ്ടാകും. നിവർത്തിക്കുമ്പോൾ കൈകൾ പിന്നിലേക്കു നീട്ടി കാലുകൾ ചേർത്തുവെച്ച് മൂന്നു തവണ ദീർഘശ്വാസം എടുത്ത് എഴുന്നേൽക്കാം.
 
===ധ്യാനം===
"https://ml.wikipedia.org/wiki/പ്രാണായാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്