"ഡോണറ്റിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
ക്രി.വ. 303-305 കാലത്ത് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ റോമൻ ഭരണകൂടത്തിന്റെ പീഡനത്തെ ഭയന്ന് വിശ്വാസത്തിൽ നിന്ന് താത്കാലികമായി വ്യതിചലിച്ച [[മെത്രാൻ|മെത്രാന്മാരേയും]] പുരോഹിതന്മാരേയും മറ്റും കൂദാശകൾ നടത്താൻ അനുവദിക്കുന്നത് ക്രിസ്തീയവിശുദ്ധിയിൽ വിട്ടുവീഴ്ചചെയ്യുന്നതിനു തുല്യമാകുമെന്നും വിശ്വാസത്തിൽ ചാഞ്ചല്യം കാട്ടിയവരോ അവരിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചവരോ നൽകുന്ന കൂദാശകൾ സാധുവല്ലെന്നുമുള്ള നിലപാടെടുത്തവരായിരുന്നു ഡോണറ്റിസ്റ്റുകൾ. സഭ, പുരോഹിതന്മാരെ ഉപകരണമാക്കി നൽകുന്ന കൂദാശകളെ അവരുടെ വ്യക്തിപരമായ പാപം ബാധിക്കയില്ലെന്നതായിരുന്നു ഔദ്യോഗികസഭയുടെ നിലപാട് സഭ വിശുദ്ധിയുടെ കൂടാരമാണെന്ന് ഡൊണാറ്റിസ്റ്റുകളും, ഈ ലോകത്തിലെ സഭ പാപികളുടേയും വിശുദ്ധരുടേയും സമ്മിശ്ര കൂട്ടായ്മയാണെന്ന് യാഥാസ്ഥിതികരും വാദിച്ചു.<ref>Augustine of Hippo, A Biography, പീറ്റർ ബ്രൗൺ, പുറം 208</ref> ഡോണറ്റിസത്തിനെതിരായുള്ള പോരാട്ടത്തിൽ ഡോണറ്റിസ്റ്റുകളെ സൗഹൃദസംവാദങ്ങളും അനുനയവും വഴി രഞ്ജിപ്പിക്കാനുള്ള അഗസ്തീനോസിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികസഭയുടെ ശ്രമങ്ങൾ വിജയിച്ചില്ല. അവർക്കെതിരായുള്ള പോരാട്ടത്തിൽ ഒടുവിൽ
|