മദ്ധ്യ [[അഫ്ഘാനിസ്താന്അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താനിലെ]] [[ഹസാരജാത്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണ് '''ബാമിയാൻ'''. [[ബാമിയാന്ബാമിയാൻ പ്രവിശ്യ|ബാമിയാൻ പ്രവിശ്യയുടെ]] തലസ്ഥാനനഗരവുമാണ് ഇത്. അഫ്ഘാൻ മലകൾക്കു മദ്ധ്യത്തിൽ സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര ദേശീയതലസ്ഥാനമായ [[കാബൂള്കാബൂൾ|കാബൂളിന്]] 240 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. തെക്കുവടക്കായി മൂന്നരകിലോമീറ്ററും കിഴക്കുപടിഞ്ഞാറായി നാലര കിലോമീറ്ററൂമാണ് വിസ്തൃതിയിലുള്ള ഈ താഴ്വരയിലെ ജനസംഖ്യ 61863 ആണ്.
ബുദ്ധമതശില്പകലക്ക് പേരുകേട്ടയിടമാണ് ബാമിയാന്ബാമിയാൻ താഴ്വര. 2001-ൽ [[താലിബാൻ]] തീവ്രവാദികളുടെ ഭരണകൂടം നശിപ്പിക്കുന്നതു വരെ പതിനാറു നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്നിരുന്ന കൂറ്റൻ ബുദ്ധപ്രതിമകൾ പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ എണ്ണച്ഛായാചിത്രങ്ങള്എണ്ണച്ഛായാചിത്രങ്ങൾ ഇവിടത്തേതാണെന്ന് 2008-ൽ കണ്ടെത്തിയിട്ടുണ്ട്<ref>[http://news.nationalgeographic.com/news/2008/02/photogalleries/Bamian-pictures/ nationalgeographic.com: accessed June 6, 2008]</ref>. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങൾ മൂലം ബാമിയാൻ താഴ്വര യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്<ref>http://whc.unesco.org/en/list/208</ref>. ബാമിയൻ താഴ്വരക്കടുത്തുള്ള ഫുലാദി, കമ്രാക് താഴ്വരകളും ബുദ്ധമതചരിത്രസ്മാരകങ്ങൾക്ക് പേരുകേട്ടതാണ്<ref name=afghans9>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=155–157|url=}}</ref>.
== ചരിത്രം ==
വരി 133:
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, [[ഗോറി സാമ്രാജ്യം|ഗോറികൾ]] [[സാൽജ്യൂക്കുകൾ|സാൽജ്യൂക്കുകളുടെ]] സാമന്തരായി ഭരിക്കുന്ന കാലത്ത് അവരുടെ തലസ്ഥാനമായിരുന്നു ബാമിയാൻ<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200–203|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
1221-ൽ ചെങ്കിസ് ഖാൻ ബാമിയാൻ ആക്രമിച്ചു നശിപ്പിച്ചു. ബാമിയാനിൽ വച്ച് ചെങ്കിന്സ്ചെങ്കിൻസ് ഖാന്റെ ഒരു പൌത്രന്പൌത്രൻ കൊല്ലപ്പെട്ടു. ഇതിന്റെ പ്രതികാരമായി, താഴ്വരയിലെ എല്ലാ ജീവജന്തുക്കളേയും മംഗോളിയര്മംഗോളിയർ കൊന്നൊടുക്കി. ബാമിയാനിലെ മലമടക്കുകൾക്ക് തെക്കുള്ള ശഹര്ശഹർ ഇ ഘോല്ഘോലയിലെഘോൽഘോലയിലെ കോട്ട ഇന്നും ഈ നാശനഷ്ടത്തിന്റെ മുറിപ്പാടുകള്മുറിപ്പാടുകൾ പേരുന്നുണ്ട്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=205|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.