"വീക്ഷണം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വീക്ഷണം
(ചെ.) Nizar Mohammed (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു;
വരി 1:
 
ഭാരതീയ സംസ്കാരത്തിന്റെ തനതു ശാഖകളെ നിത്യഹരിതമാക്കി നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനത്തിന്റെ ചിരന്തനത്വമാര്‍ന്ന ചേതനയുടെ അക്ഷരസാക്ഷാത്കാരമാണ് വീക്ഷണം ദിനപത്രം. കാലത്തിന്റെ പ്രയാണപഥത്തില്‍ വഴിവിളക്കായി നിലയുറപ്പിക്കാനും തലമുറകളെ അക്ഷരവെളിച്ചത്തിലൂടെ നയിക്കാനും പ്രതിബദ്ധമായ ഒരു മാധ്യമശൈലിയുടെ പൂര്‍ണ്ണതയാണ് വീക്ഷണത്തിലൂടെ സാര്‍ത്ഥകമാകുന്നത്. സ്വാതന്ത്ര്യസമര പ്രസ്ഥാനമായും പിന്നീട് രാജ്യത്തിന്റെ ഭരണസാരഥ്യമേറ്റെടുത്ത രാഷ്ട്രീയപാര്‍ട്ടിയായും ജനഹൃദയങ്ങളില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാക്കും നാക്കുമാണ് വീക്ഷണം ദിനപത്രം.
[[കൊച്ചി|കൊച്ചിയില്‍]] നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖദിനപ്പത്രമാണ്‌ '''വീക്ഷണം'''. കേരളത്തിലെ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|കോണ്‍ഗ്രസ്]] പാര്‍ട്ടിയുടെ ഔദ്യോഗികമുഖപത്രമാണ്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശമാണ് വീക്ഷണം എന്ന വാക്ക്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകാരധ്യയായ ശ്രീമതി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത വീക്ഷണം പത്രത്തിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമായി അഹോരാത്രം യത്‌നിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു തലമുറയെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. പുതുനാമ്പുകള്‍ എന്നും മുളച്ചുപൊന്തുന്നതാണ് മലയാള മാധ്യമലോകം. ഈ പുതുനാമ്പുകളില്‍ ചിലവ മാത്രമേ വളരുകയും വന്‍മരമാവുകയും ചെയ്യാറുള്ളൂ എന്നതും ചരിത്രമാണ്. വീക്ഷണം ദിനപത്രത്തിന്റെ ആവിര്‍ഭാവം ഉയര്‍ത്തിവിട്ട ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ത്രസിക്കുന്ന വികാരമായി വളരുകയാണുണ്ടായത്. പ്രസിദ്ധീകരണമാരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ പത്രലോകത്ത് പ്രചാരത്തില്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തെത്തുവാന്‍ കഴിഞ്ഞ ചരിത്രമുള്ള ഏക മലയാള പത്രമെന്ന ഖ്യാതി വീക്ഷണം നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനീകവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാന്‍ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂര്‍ണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ല്‍ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചത് അത്യാവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍കൊണ്ടത്. ആധുനീക അച്ചടി സംവിധാനങ്ങളുടെ മേന്മയോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും എഡിഷനുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മാധ്യമലോകത്ത് ചരിത്രം തിരുത്തിക്കൊണ്ടാണ് വീക്ഷണം പുനഃപ്രസിദ്ധീകരണം നടന്നത്. തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകള്‍ തുടങ്ങാന്‍ കഴിഞ്ഞു.കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ചെയര്‍മാനും ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ മാനേജിംഗ് ഡയറക്ടറുമായ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചു വരുന്നത്. വീക്ഷണത്തിന്റെ ആശയാവിഷ്ക്കാരത്തിനും സമാരംഭത്തിനും വഴിതുറന്ന എ.കെ. ആന്റണിയുടെയും തുടര്‍ന്ന് വീക്ഷണത്തിന്റെ ചുക്കാന്‍ പിടിച്ച എ.സി. ജോസ്, കെ.പി. നൂറുദ്ദീന്‍ തുടങ്ങി പി.സി. ചാക്കോ വരെയുള്ള നേതാക്കളുടെയും സേവനങ്ങള്‍ പത്രത്തിന്റെ വളര്‍ച്ചയ്ക്ക് തുണയായതും സ്മരണീയമാണ്.
 
വ്യത്യസ്തതയുള്ള രാഷ്ട്രീയ കാലാവസ്ഥ നിലനില്ക്കുന്ന സംസ്ഥാനമാണ് കേരളം. വിവിധ രാഷ്ട്രീയ കൂട്ടായ്മകളെയും പരീക്ഷണങ്ങളെയും അധികാരത്തിലേറ്റി പരീക്ഷണ വിധേയമാക്കുന്നതിന് തയ്യാറാകുന്ന മാനസികാവസ്ഥ കേരളീയരുടെ സവിശേഷതയാണ്. "മാറ്റം' എന്നത് ജനാധിപത്യത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവം അര്‍ത്ഥവത്താക്കുന്ന ശീലമാണ് മലയാളിയുടേത്. ഭരണകക്ഷിയായും പ്രതിപക്ഷമായും മാറിമാറി വേഷമിടേണ്ടിവരുക കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും കര്‍മ്മമാണ്. മാറിമാറിവരുന്ന ഉത്തരവാദിത്തങ്ങളെ പരിപക്വമായ മനസ്സോടെ ഏറ്റെടുക്കുകയും ഫലപ്രദമായി കര്‍മ്മമനുഷ്ഠിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്. ഈ കര്‍മ്മാനുഷ്ഠാനത്തില്‍ പാര്‍ട്ടിയുടെ വിളക്കും വെളിച്ചവുമായി നിലനില്ക്കാനാണ് വീക്ഷണം ശ്രദ്ധിച്ചിട്ടുള്ളത്.
പ്രസിദ്ധീകരണമാരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ പത്രലോകത്ത് പ്രചാരത്തില്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തെത്തുവാന്‍ കഴിഞ്ഞ ചരിത്രമുള്ള ഏക മലയാള പത്രമെന്ന ഖ്യാതി വീക്ഷണം നേടിയെടുക്കുകയും ചെയ്തിരുന്നു{{അവലംബം}}. എന്നാല്‍ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനീകവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാന്‍ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂര്‍ണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ല്‍ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും എഡിഷനുകള്‍ പുറത്തിറങ്ങി. തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകള്‍ തുടങ്ങി.
സമൂഹമനസ്സിന്റെ സ്പന്ദനങ്ങളെ സ്വാംശീകരിക്കാനും നീതിബോധത്തോടെ പ്രതികരിക്കാനും വീക്ഷണം എന്നും മുന്നോട്ടു വന്നിട്ടുണ്ട്. പത്രധര്‍മ്മമെന്ന വാക്കിന്റെ പൊരുളിനുപോലും ലക്ഷ്മണരേഖ കളുണ്ടാക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങളില്‍ ബന്ധിതമാകുന്നവരാണ് പത്രപ്രവര്‍ത്തകര്‍. കേരളത്തിലെ മുഖ്യ രാഷ്ട്രീയ കക്ഷികളില്‍ പലതിനും മുഖപത്രങ്ങളുണ്ട്. ജനാധിപത്യത്തേക്കുറിച്ചും പത്രധര്‍മ്മത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പത്രമാനേജുമെന്റുകള്‍ നട്ടെല്ലുബലം കാണിച്ച പത്രപ്രവര്‍ത്തകരെ പടിക്കുപുറത്താക്കി ഇരിക്കപിണ്ഡം വെച്ച സംഭവങ്ങള്‍ പുത്തരിയല്ല. ഇവിടെയാണ് വീക്ഷണത്തിന്റെ ശൈലിയും ശീലങ്ങളും പ്രസക്തമാകുന്നത്. വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടും കൂടി നേരിടുക എന്നത് കോണ്‍ഗ്രസ് സംസ്കാരമാണ്. ഈ സംസ്ക്കാരത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ കാലൂന്നിയാണ് വീക്ഷണവും മുന്നോട്ടു നീങ്ങിയിട്ടുള്ളത്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും വാര്‍ത്തകളെ വസ്തുനിഷ്ഠമായി വിലയിരുത്താനും വായനക്കാരിലെത്തിക്കാനുമാണ് വീക്ഷണം ശ്രദ്ധിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും.
 
കോണ്‍ഗ്രസിന്റെ ആശയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കുകയും ക്രിയാത്മകമായ വിമര്‍ശനങ്ങളെ അണിനിരത്തി പ്രവര്‍ത്തനങ്ങളില്‍ അഗ്നിശുദ്ധിയാര്‍ജ്ജിക്കുന്നതിനും ലക്ഷ്യംവെച്ചുകൊണ്ടാണ് വീക്ഷണം മാധ്യമലോകത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അശാസ്യമല്ലാത്ത എന്തിനോടും സത്യസന്ധമായി പ്രതികരിക്കാന്‍ വീക്ഷണം ആര്‍ജ്ജവം കാണിച്ചിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാവും ആത്മവിശ്വാസവും അഭിമാനവുമാണ് വീക്ഷണം ദിനപത്രം.
കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ചെയര്‍മാനും ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ മാനേജിംഗ് ഡയറക്ടറുമായ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചു വരുന്നത്.
അഞ്ച് എഡിഷനുകളിലൂടെ മലയാളക്കരയാകെ പ്രചരിക്കുന്ന വീക്ഷണത്തിന്റെ ഓണ്‍ ലൈന്‍ എഡിഷന്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ഏറ്റവുമധികം വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഒന്നായി വളരുന്നത് അഭിമാനകരമായ നേട്ടമാണ്. നിമിഷംതോറുമെന്നോണം പുതുവാര്‍ത്തകളെ അണിനിരത്തുന്ന ഓണ്‍ലൈന്‍ എഡിഷന്‍ വിദേശമലയാളികളുടെ വാര്‍ത്താവായനക്ക് ആശ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/വീക്ഷണം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്