"ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
=== വോള്‍ട്ടയറുടെ യുഗം ===
 
ഈ വാല്യം 1965-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1715 മുതല്‍ 1756 വരെയുള്ള പശ്ചിമയൂറോപ്പിന്റെ ചരിത്രം ഇതില്‍ പരിഗണിക്കപ്പെട്ടു. സുദീര്‍ഘമായ വാഴ്ചക്കുശേഷമുണ്ടായ [[ലൂയി പതിനാലാമൻ|ലൂയി പതിനാലാമന്റെ]] മരണം മുതല്‍, മുഖ്യയൂറോപ്യന്‍ രാഷ്ട്രശക്തികള്‍ തമ്മില്‍ നടന്ന പ്രസിദ്ധമായ സപ്തവത്സരയുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലമായിരുന്നു അത്. മതവും തത്ത്വചിന്തയുമായുള്ള സംഘർഷത്തിൽ ഇത് പ്രത്യേകം ഊന്നൽ കൊടുക്കുന്നു. ഈ വാല്യത്തിന്റെ പേരിൽ [[വോൾട്ടയർ]] പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, ഇത് വോൾട്ടയറുടെ ജീവചരിത്രമല്ലെന്നു ഗ്രന്ഥകർത്താക്കൾ തുടക്കത്തിൽ കൊടുത്തിരിക്കുന്ന "അപ്പോളജി"-യിൽ എടുത്തു പറയുന്നു. അതേസമയം [[വോൾട്ടയർ|വോൾട്ടയറെ]], [[ലൂയി പതിനാലാമൻ|ലൂയി പതിനാലാമന്റെ]] മരണം മുതൽ ബസ്റ്റീലിന്റെ പതനം വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയും ആ കാലഘട്ടത്തിന്റെ മാതൃകയും ആയി കണക്കാക്കിയാണ്‌ ഇതിന്റെ രചന. വോൾട്ടയറുടെ സംഘർഷഭരിതമായ ജീവിതവും അതിലെ അലഞ്ഞുതിരിയലുകളും ഈ വാല്യത്തിനു വിഷയമായ കാലഘട്ടത്തിൽ ദേശങ്ങളേയും തലമുറകളേയും പരസ്പരം ബന്ധിപ്പിക്കുന്നു.
 
=== റുസ്സോയും വിപ്ലവവും ===
"https://ml.wikipedia.org/wiki/ദ_സ്റ്റോറി_ഓഫ്_സിവിലിസേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്