"കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,189 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: br:Niveradeg)
 
കാനേഷുമാരിയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ജനാധിപത്യം (നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം), ധനകാര്യം (നികുതിവരുമാനത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളവിഹിതം നിശ്ചയിക്കല്‍) ഗവേഷണം, വ്യാവസായികാവശ്യങ്ങള്‍, പദ്ധതിനിര്‍വഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും പരമ്പരാഗത കണക്കെടുപ്പുരീതികള്‍ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെന്‍സസ്([[നോര്‍വേ]], [[സ്വീഡന്‍]])'മൈക്രോ സെന്‍സസ്‌' അഥവാ 'സാമ്പിള്‍ സെന്‍സസ്‌' ([[ഫ്രാന്‍സ്]] , [[ജര്‍മ്മനി]] ) മുതലായ രാഷ്ട്രങ്ങളില്‍ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിള്‍ ‍ഉ പയോഗിച്ച് കാനേഷുമാരിയില്‍ ചില വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ല്‍)
 
==കാനേഷുമാരി ഭാരതത്തിൽ==
[[ഭാരതം|ഭാരതത്തിൽ]] പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ [[മൗര്യ സാമ്രാജ്യം|മൗര്യചക്രവർത്തിയായിരുന്ന]] [[അശോകൻ|അശോകന്റെ]] ഭരണകാലത്തും [[ഗുപ്ത സാമ്രാജ്യം|ഗുപ്ത ഭരണകാലത്തും]] [[ഭാരതം|ഭാരതത്തിൽ]] ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്. [[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[അക്ബർ|അക്ബറിന്റെ]] കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
 
ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ [[കാനേഷുമാരി]] നടന്നു. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം [[ജാതി]], [[മതം]] തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് [[ആയൂർദൈർഘ്യം]], [[ശിശുമരണം]], മാതൃമരണം, [[സാക്ഷരത]], [[ജനസാന്ദ്രത]], [[സ്ത്രീ-പുരുഷ അനുപാതം]] തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.
 
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
 
 
{{stub|Census}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/627992" എന്ന താളിൽനിന്ന് ശേഖരിച്ചത്