"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
1818 മുതൽ [[സമാൻ ഷാ|സമാന്‍ ഷായോടൊപ്പം]] ബ്രിട്ടീഷ് ആശ്രിതനായി ഇദ്ദേഹം ലുധിയാനയില്‍ കഴിഞ്ഞു.<ref name=afghans15/>
== ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധം ==
1823-ൽ ദുറാനി സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം ബാരക്സായ് വംശജർ ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ കാബൂളിൽ അധികാരത്തിലെത്തി. ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ വിസമ്മതിച്ച ദോസ്ത് മുഹമ്മദ് ഖാനെ പുറത്താക്കാനും തത്സ്ഥാനത്ത് തങ്ങൾക്ക് നിയന്ത്രണമുള്ള ഒരു ഭരണാധികാരിയെ അഫ്ഗാനിസ്ഥാനിൽ പ്രതിഷ്ഠിക്കാനും അതുവഴി വടക്കുനിന്നുള്ള റഷ്യൻ അധിനിവേശങ്ങൾക്ക് തടയിടാനും ബ്രിട്ടീഷുകാർ ശ്രമിച്ചതിന്റെ ഭാഗമായാണ് ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം നടന്നത്. ദോസ്ത് മുഹമ്മദിനു പകരം ഷാ ഷൂജയെയാണ് അഫ്ഗാനിസ്താനിലെ ഭരണാധികാരിയാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്.
 
ഇതിനായി 1838-ൽ ബ്രിട്ടീഷുകാരും സിഖുകാരും ഷാ ഷൂജയും ചേർന്ന് ഒരു ത്രികക്ഷി ഉടമ്പടി എന്നറിയപ്പെടുന്ന ഒരു ധാരണയിലേർപ്പെടുകയും ഷാ ഷൂജയെ അഫ്ഗാനിസ്താനിൽ ഭരണത്തിലേറ്റുമെന്ന് 1838 ഒക്ടോബര്‍ 1-ന് സിംലയിൽ വച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ ഓക്ലന്റ് പ്രഭു പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 1839-ൽ ഷാ ഷൂജ, ബ്രിട്ടീഷുകാരോടൊപ്പം അഫ്ഗാനിസ്താൻ ആക്രമണത്തിൽ പങ്കെടുക്കുകയും 1839 ഏപ്രിൽ 25-ന് കന്ദഹാറും ഓഗസ്റ്റ് 7-ന് കാബൂളും പിടിച്ചടക്കുകയും കാബൂളിലെ ഭരണാധികാരിയായി അവരോധിക്കപ്പെടുകയും ചെയ്തു.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്