"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിലെ]] അഞ്ചാമത്തെ ചക്രവർത്തിയായിരുന്നു '''ഷാ ഷൂജ''' എന്ന് പൊതുവേ അറിയപ്പെടുന്ന '''ഷൂജാ ഷാ ദുറാനി''' (യഥാർത്ഥനാമം:'''ഷൂജ അൽ മുൾക്''') (ജീവിതകാലം:1785 നവംബർ 4 - 1842 ഏപ്രിൽ 5). രണ്ടാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന [[തിമൂർ ഷാ ദുറാനി|തിമൂർ ഷായുടെ]] ഏഴാമത്തെ പുത്രനായിരുന്ന ഷൂജ, മൂന്നാം ദുറാനി ചക്രവർത്തി [[സമാൻ ഷാ ദുറാനി|സമാൻ ഷായുടെ]] നേർ സഹോദരനാണ്. തന്റെ അർദ്ധസഹോദരനും സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയുമായിരുന്ന [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ് ഷായെ]] പരാജയപ്പെടുത്തിയാണ് 1803-ൽ ഷാ ഷൂജ അധികാരത്തിലെത്തിയത്. എന്നാൽ 1809-ൽ മഹ്മൂദ് ഷാ തന്നെ ഇദ്ദേഹത്തെ പരാജയപ്പെടുത്തി അധികാരം തിരിച്ചുപിടിച്ചു.<!--He then ruled from 1839 until his death in 1842. Shuja Shah was of the Sadozai line of the Abdali group of Pashtuns.-->
== പശ്ചാത്തലം ==
ഷൂജയും ജ്യേഷ്ടനായ സമാൻ ഖാനും, യൂസഫ്സായ് എന്ന അത്ര പ്രബലമല്ലാത്ത ഒരു പഷ്തൂൺ‌വംശത്തിലെ സ്ത്രീയിൽ തിമൂർ ഷാക്ക് ജനിച്ച് മക്കളായിരുന്നു. തിമൂറിന്റെ മരണശേഷം സമാൻ ഷാ, മറ്റു സഹോദരന്മാരെ അടിച്ചമർത്തി അധികാരത്തിലെത്തിയപ്പോൾ ഷൂജയും തന്റെ സഹോദരനോടൊപ്പം നിന്നു. പിന്നീട് സമാൻ ഷായെ തോല്‍പ്പിച്ച് മഹ്മൂദ് ഷാ അധികാരത്തിലെത്തിയതിനു ശേഷം, ഷൂജ, മഹ്മൂദിനെതിരെ പോരാട്ടങ്ങൾ നടത്താനാരംഭിച്ചു.
== അധികാരത്തിലേക്ക് ==
ബാരക്സായ് വംശത്തിലെ ഫത് ഖാന്റെ സൈന്യമായിരുന്നു മഹ്മൂദ് ഷായുടെ പ്രധാന ശക്തിസ്രോതസ്. 1803 ജൂണ്‍ മാസം, ഫത് ഖാന്റെ അസാന്നിധ്യം മുതലെടുത്ത് ഷൂജ, മഹ്മൂദ് ഷായെ പരാജയപ്പെടുത്തി കാബൂളിൽ അധികാരത്തിലേറി. ഇതോടൊപ്പം മഹ്മൂദിനെ അപ്പര്‍ ബാല ഹിസാറില്‍ തടവുകാരനാക്കുകയും ചെയ്തു
 
[[Category:ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തിമാർ]]
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്