"റൂബൻ ദാരിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 6:
ദാരിയോ നിക്കരാഗ്വയിലെ മെറ്റാപ എന്ന സ്ഥലത്ത് ജനിച്ചു. ഇന്ന് ഈ സ്ഥലം [[സിയുദാദ് ദാരിയോ]] എന്ന് റൂബന്‍ ദാരിയോയുടെ ബഹുമാനാര്‍ത്ഥം പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ദാരിയോയുടെ ബാല്യം സാമ്പത്തികമായും വ്യക്തിപരമായും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ദാരിയോയുടെ ജനനശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ദാരിയോയെ വളര്‍ത്തിയത് മുത്തച്ഛനായ കേണല്‍ ഫെലിക്സ് റാമിറെസ് ആയിരുന്നു. <ref name="Villacres"/> മാതാപിതാക്കള്‍ ഉപേക്ഷിച്ചു എന്ന തോന്നല്‍ ദാരിയോയ്ക്ക് ബാല്യം മുതല്‍ക്കേ ഉണ്ടായിരുന്നു. തന്റെ ജീവിതകാലത്ത് ദാരിയോ അമ്മയെ രണ്ടുതവണ മാത്രമേ, അതും അല്പനേരത്തേക്കു മാത്രം, കണ്ടിട്ടുള്ളൂ. തന്റെ പിതാവിനെ അമ്മാവന്മാരില്‍ ഒരാളെപ്പോലെ മാത്രമേ ദാരിയോ കണ്ടിരുന്നുള്ളൂ.
 
വളരെ ചെറുപ്പം മുതല്‍ തന്നെ ദാരിയോയുടെ പ്രതിഭ ശോഭിച്ചു. "എല്‍ നിനോ പോയെറ്റ" ("കവി കുമാരന്‍") എന്ന് ദാരിയോ പ്രശസ്തനായി. 12-ആം വയസ്സിലേ ദാരിയോ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ആദ്യത്തെ മൂന്നുകവിതകള്‍ "ലാ ഫെ" ("വിശ്വാസം"), "ഉണായൂണ ലാഗ്രിമ" ("ഒരു കണ്ണീര്‍ത്തുള്ളി"), "എല്‍ ദെസെങാനോ" ("ചതിവ്") എന്നിവയായിരുന്നു. 1882-ല്‍, 15-ആം വയസ്സില്‍ ദാരിയോ യൂറോപ്പില്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിനു ശ്രമിച്ചു. സ്കോളര്‍ഷിപ്പ് ലഭിക്കാനായി നിക്കരാഗ്വന്‍ യാഥാസ്ഥിതിക [[നിക്കരാഗ്വന്‍ പ്രസിഡന്റ്|പ്രസിഡന്റ്]] [[ജൊവാക്വിന്‍ സവാല]] ഉള്‍പ്പെടുന്ന ഒരു സംഘത്തിനുമുന്നില്‍ തന്റെ കവിത വായിച്ചു. എങ്കിലും സ്കോളര്‍ഷിപ്പ് ലഭിച്ചില്ല. "എല്‍ ലിബ്രൊ" എന്ന ദാരിയോയുടെ കവിത ഈ സംഘത്തിനു രുചിച്ചില്ല. <ref name="Villacres"/> പ്രസിഡന്റ് സവാല ദാരിയോയോട് ഇങ്ങനെ പറഞ്ഞു. "മകനേ, നീ ഇപ്പൊഴേ നിന്റെ പിതാക്കന്മാരുടെ മതത്തിനും രാഷ്ട്രത്തിനുമെതിരായി എഴുതിത്തുടങ്ങിയാല്‍ യൂറോപ്പില്‍ പോയി വളരെ മോശമായ കാര്യങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ നീ എന്തായിത്തീരും?"<ref>{{es icon}}Humberto C. Garza, [http://www.los-poetas.com/a/biodario.htm Biografía de Rubén Darío], los-poetas.com. Accessed online 7 March 2007. "Hijo mío, si asi escribes ahora contra la religión de tus padres y de tu patria, que será si te vas a Europa a aprender cosas peores?"</ref> ഇതിന്റെ ഭലമായി യൂറോപ്യന്‍ വിദ്യാഭ്യാസം എന്ന ദാരിയോയുടെ ലക്ഷ്യം നടക്കാതെ പോയി.
 
പകരം, ദാരിയോ [[എല്‍ സാല്വദോര്‍|എല്‍ സാല്‍‌വദോറിലേക്കു]] പോയി. അവിടെ ദാരിയോ [[പ്രാന്‍സിസ്കോ ഗവീദിയ]]യെ കണ്ടുമുട്ടി. ഗവീദിയ ദാരിയോയെ [[സ്പാനിഷ് ഭാഷ|കാസ്റ്റീലിയന്‍]], [[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച്]] കവിതകളുമായി പരിചയപ്പെടുത്തി. ഇത് ദാരിയോയുടെ എഴുത്തിനെ പില്‍ക്കാലത്ത് വളരെ സ്വാധീനിച്ചു. ref name="Villacres">Daniela Villacres, [http://www.english.emory.edu/Bahri/Dario.html Ruben Dario], on the site of Postcolonial Studies at [[Emory University]]. Accessed 27 March 2006.</ref> കൌമാരത്തില്‍ തന്നെ ദാരിയോ നാഷണല്‍ ലൈബ്രറി ഓഫ് നിക്കരാഗ്വയില്‍ ജോലിചെയ്തു. <ref>{{es icon}} [http://www.touring-costarica.com/ruben.html Rubén Darío], Nicaragua Actual, accessed online 7 March 2007, lists him as working there 1884–1888. [http://www.dariana.com/cronologiaRD.html#anchor337857 Cronología] on dariana.com, accessed online 7 March 2007, simply lists him as working there 1884.</ref>
വരി 13:
 
1883-ല്‍ ദാരിയോ നിക്കരാഗ്വയിലേക്ക് തിരിച്ചുവന്നു. 1890-ല്‍ റഫേലിയ കോണ്ട്രെറാസ് എന്ന സ്ത്രീയെ ദാരിയോ വിവാഹം കഴിച്ചു; ഇവര്‍ എല്‍ സാല്വദോറിലേക്ക് താമസം മാറി. കോണ്ട്രെറാസ് 1892-ല്‍ അന്തരിച്ചു. ഇതിനുശേഷം ദാരിയോ റൊസാരിയോ മുറിയേലോ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. തൊട്ടുപിന്നാലെ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും ഒരിക്കലും വിവാഹമോചനം നേടിയില്ല.
 
==ആധുനികതയുടെ പിതാവ് ==
സാഹിത്യപരമായി ജഢമായിരുന്ന സ്പാനിഷ് ഭാഷയെ പുനരുജ്ജീവിപ്പിക്കുന്നതിന് വളരെ സഹായിച്ച പല വിശിഷ്ട സാഹിത്യ കൃതികളും ദാരിയോ രചിച്ചു. [[മോഡേണിസ്മോ]]യുടെ പിതാവ് എന്ന് ദാരിയോ അറിയപ്പെട്ടു. മറ്റ് പല മഹാന്മാരായ സാഹിത്യകാരന്മാരും ദാരിയോയെ "പ്രിന്‍സിപ്പെ ദെ ലാ ലെത്രാ കാസ്റ്റെലിനാ" (സ്പാനിഷ് സാഹിത്യത്തിന്റെ രാജകുമാരന്‍) എന്ന് വിശേഷിപ്പിച്ചു.
 
[[നിക്കരാഗ്വ]], [[ചിലി]], [[സ്പെയിന്‍]], [[അര്‍ജെന്റീന]] എന്നിവിടങ്ങളിലെ പല സാഹിത്യ പ്രസ്ഥാനങ്ങളിലും റൂബന്‍ ദാരിയോ സജീവ സാന്നിദ്ധ്യമായിരുന്നു. മോഡേണിസ്മോ പ്രസ്ഥാനം യൂറോപ്പിലെ മൂന്നു പ്രസ്ഥാനങ്ങളുടെ ക്രോഢീകരണമായിരുന്നു: [[റൊമാന്റിക് സാഹിത്യം|റൊമാന്റിസിസം]] (''റൊമാന്റിസിസ്മോ''), [[സിംബോളിസം]] (''സിംബോളിസ്മോ'') ''[[പാര്‍നസ്സിനിസം|പാര്‍നസിനിസ്മോ]]''. ഈ ആശയങ്ങള്‍ വികാരങ്ങള്‍, ദൃശ്യകല, സംഗീതത്തിന്റെ താളവും ലയവും എന്നിവയ പ്രകാശിപ്പിക്കുന്നു.
 
ദാരിയോ ഈ പ്രസ്ഥാനത്തിലെ അതുല്യ പ്രതിഭയായിരുന്നു. ദാരിയോയുടെ ശൈലി വിശിഷ്ടവും ജീവസ്സുറ്റതുമായിരുന്നു. ദാരിയോയുടെ ''കാന്‍സിയോന്‍ ദ് ഒടോനോ എന്‍ പ്രിമാവേറ'' ("വസന്തത്തിലെ വര്‍ഷകാലത്തിന്റെ പാട്ട്") എന്ന കവിതയില്‍ ശക്തമായ വികാരങ്ങളുടെയും അതിയായ ആഗ്രഹത്തിന്റെയും ഒട്ടേറെ തെളിവുകള്‍ കാണാം. പിന്നാലെ പല സാഹിത്യകാരന്മാരും ദാരിയോയുടെ ശൈലി ഉപയോഗിച്ചു തുടങ്ങി. ശ്രദ്ധയേറിയതെങ്കിലും ഉദാത്തമായ ശൈലിയില്‍ അവര്‍ കവിതയെയും സംഗീതത്തെയും സംയോജിപ്പിച്ചുതുടങ്ങി.
 
ദാരിയോയുടെ പ്രധാന കൃതിയായ ''അസുല്‍'' ("നീല"),[[1888]]-ല്‍ പ്രസിദ്ധീകരിച്ചു. ഈ കൃതി സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോഡേണിസ്മോ എഴുത്തുകാരില്‍ ഒരാളായി ദാരിയോയെ പ്രതിഷ്ഠിച്ചു. പല നിരൂപകരും [[1916]]-ലെ ദാരിയോയുടെ മരണം മോഡേണിസ്മോയുടെ ബിംബാത്മകമായ അന്ത്യമായി കരുതുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/റൂബൻ_ദാരിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്