"അനുഷ്ഠാനകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സ്മൂഹചേതനയുടെ വൈകാരികഭാവങ്ങളാണ്‌ വിനോദവേള...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സ്മൂഹചേതനയുടെ വൈകാരികഭാവങ്ങളാണ്‌ വിനോദവേളകളിൽ കലാപ്രകടനങ്ങളായി രൂപം കൊള്ളുന്നത്. മതപരമായ കർമ്മങ്ങൾ നിർവഹിക്കാനുള്ള ശാസ്ത്രോക്തമായ വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നൊക്കെയാണ്‌ അനുഷ്ഠാനകലകൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്. ഹൈന്ദവക്ഷേത്രങ്ങളിലെ പൂജ, ഉത്സവം തുടങ്ങിയ ഏതനുഷ്ഠാനകർമ്മത്തിനും മന്ത്ര-തന്ത്രവിധികൾ ഉണ്ടല്ലൊ. കേവലം വിനോദം മുൻനിർത്തിയല്ലാതെ മതകർമ്മങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴാണ്‌ അവ അനുഷ്ഠാനകലകളായിത്തീരുന്നത്. വിവാഹം, വിളവെടുപ്പ്, നൃത്തം, നായാട്ട് തുടങ്ങിയ ചടങ്ങുകൾ സാമൂഹ്യപ്രാധാന്യമുള്ളതാണല്ലൊ. സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാകലാരൂപങ്ങളെയും അനുഷ്ഠാനകലകളുടെപരിധിയിൽ പെടുത്തുന്നു.[[ കുംഭകുടം]],[[ കൂടിയാട്ടം]], [[കാവടിയാട്ടം]], അയ്യപ്പൻ പാട്ട് തുടങ്ങിയ അനുഷ്ഠാനകലകളുടെ നിര നീണ്ടുപൊകുന്നു.
"https://ml.wikipedia.org/wiki/അനുഷ്ഠാനകല" എന്ന താളിൽനിന്ന് ശേഖരിച്ചത്