"പ്ലാറ്റിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
ശുദ്ധരൂപത്തില്‍ പ്ലാറ്റിനം ചാരനിറം കലര്‍ന്ന വെള്ള നിറമുള്ളതും ദൃഡവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തിലെ]] ആറ് മൂലകങ്ങളുടെ [[ഉല്‍പ്രേരകം|ഉല്‍പ്രേരക]] ഗുണങ്ങള്‍ വളരെ മികച്ചതാണ്.
 
പ്ലാറ്റിനം [[സ്വര്‍ണം|സ്വര്‍ണത്തേക്കാള്‍]] അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വര്‍ണത്തിന്റെ ഇരട്ടിയായിരിക്കും. 18ആംപതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ [[ലൂയിസ് XV|ലൂയിസ് XVആമന്‍ രാജാവ്]] പ്ലാറ്റിനത്തിന്റെ അപൂര്‍വതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാര്‍ക്ക് ചേര്‍ന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു.
 
പ്ലാറ്റിനത്തിന് രാസ ആക്രമണങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധമുണ്ട്. മികച്ച ഉന്നത താപനില സ്വഭാവങ്ങളും സ്ഥിരമായ വൈദ്യുത സ്വഭാവങ്ങളും ഇതിനുണ്ട്. പ്ലാറ്റിനം വായുവില്‍ ഒരു താപനിലയിലും ഓക്സീകരിക്കപ്പെടുന്നില്ല. എന്നാല്‍ [[സയനൈഡുകള്‍]], [[ഹാലൊജനുകള്‍]], [[സള്‍ഫര്‍]], കാസ്റ്റിക്ക് [[ആല്‍ക്കലികള്‍]] എന്നിവയുമായി പ്രവര്‍ത്തിക്കുന്നു. പ്ലാറ്റിനം [[ഹൈഡ്രോക്ലോറിക് ആസിഡ്|ഹൈഡ്രോക്ലോറിക് ആസിഡിലും]] [[നൈട്രിക് ആസിഡ്|നൈട്രിക് ആസിഡിലും]] അലേയമാണ്. എന്നാല്‍ ഇവ രണ്ടിന്റെയും മിശ്രിതമായ [[രാജദ്രാവകം|രാജദ്രാവകത്തില്‍]] ലോഹം ലയിക്കുന്നു.
"https://ml.wikipedia.org/wiki/പ്ലാറ്റിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്