"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
== ചരിത്രം ==
 
===വടക്കുനോക്കിയന്ത്രത്തിനു മുന്‍പുള്ള ദിശാനിര്‍ണ്ണയ രീതികള്‍===
ആകാശഗോളങ്ങളുടെ സ്ഥാനം, പ്രാദേശികമായ അടയാളങ്ങള്‍ മുതലായവയായിരുന്നു വടക്കുനോക്കിയന്ത്രം കണ്ടുപിടിക്കപ്പെടുന്നതിനു മുന്‍പ് [[സമുദ്രം|സമുദ്രസഞ്ചാരത്തില്‍]] തങ്ങളുടെ സ്ഥാനം, ലക്ഷ്യം, [[ദിശ]] എന്നിവ നിര്‍ണ്ണയിക്കാന്‍ സഞ്ചാരികള്‍ ഉപയോഗിച്ചിരുന്നത്. കര തങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറയാതെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു പുരാതന്‍ [[നാവികന്‍|നാവികന്മാര്‍]]. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഇത്തരം പരിമിതികളില്ലാതെ, ആകാശം മേഘാവൃതമായിരിക്കുമ്പോഴും ദിശാനിര്‍ണ്ണയം സാധ്യമായി. അതോടെ കരയില്‍ നിന്ന് വളരെ ദൂരേയ്ക്ക് സഞ്ചരിക്കാനും അതുവഴി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനും അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ കണ്ടുപിടുത്തങ്ങളുടെ ഒരു യുഗം പിറക്കുകയായി.
 
===ഓമെക് നിര്‍മ്മിതി===
 
പുരാതന [[മെക്സിക്കോ|മെക്സിക്കോയിലെ]] [[ഓമെക്]] സംസ്കാര നിര്‍മ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില [[ഹേമറ്റൈറ്റ്]] വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ [[ജോണ്‍ കാള്‍സണ്‍|ജോണ്‍ കാള്‍സണിന്റെ]] അഭിപ്രായപ്പെടുന്നത്, അവര്‍ പ്രകൃത്യാ കാന്തികമായ കല്ലുകള്‍ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്‌. ഇത് വാസ്തവമാണെങ്കില്‍ ചൈനക്കാര്‍ കാന്തക്കല്ലുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുന്‍പു തന്നെ [[ഓമെക്]] സംസ്കാരത്തില്‍ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോള്‍ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയില്‍ നിലകൊള്ളുന്നു.
 
[[af:Kompas]]
"https://ml.wikipedia.org/wiki/വടക്കുനോക്കിയന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്